ലിബിയന്‍ സൈന്യത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡറുമായി അല്‍ ഖുലൈഫി കൂടിക്കാഴ്ച നടത്തി; പിന്തുണ തുടരുമെന്ന് ഖത്തര്‍

Web Desk
1 Min Read

ബെന്‍ഗാസി: ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്ലസീസ് ബിന്‍ സാലിഹ് അല്‍ ഖുലൈഫി ലിബിയന്‍ നാഷനല്‍ ആര്‍മിയുടെ ഡെപ്യൂട്ടി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ സദ്ദാം ഖലീഫ ഹഫ്തറുമായി കൂടിക്കാഴ്ച നടത്തി.

city exchange

മേഖലയിലെ പുതിയ സംഭവവികാസങ്ങളും ഇരുപക്ഷത്തിനും താത്പര്യമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

ലിബിയയുടെ ഐക്യം, പരമാധികാരം, സ്ഥിരത എന്നിവയ്ക്ക് ഖത്തര്‍ നല്‍കുന്ന പിന്തുണ അല്‍ ഖുലൈഫി ആവര്‍ത്തിച്ച് വ്യക്തമാക്കി. ലിബിയന്‍ ജനതയുടെ അഭിലാഷങ്ങള്‍ക്കനുസൃതമായ സമാധാനപരമായ രാഷ്ട്രീയ പരിഹാരത്തോടുള്ള ഖത്തറിന്റെ പ്രതിബദ്ധതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ലിബിയയില്‍ സമവായം രൂപപ്പെടുത്തുന്നതിനും ദീര്‍ഘകാല സ്ഥിരതയ്ക്ക് വഴിയൊരുക്കുന്നതിനും തുടര്‍ച്ചയായ സംവാദവും ദേശീയ അനുരഞ്ജനവും അനിവാര്യമാണെന്ന് അല്‍ ഖുലൈഫി ചൂണ്ടിക്കാട്ടി.

- Advertisement -
Ad image

സമഗ്രവും സുസ്ഥിരവുമായ രാഷ്ട്രീയ പരിഹാരം കൈവരിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി ലിബിയയിലെ എല്ലാ വിഭാഗങ്ങളുമായും ഖത്തര്‍ തുടര്‍ന്നും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!