കിലുക്കത്തിലെ പ്രശസ്ത ഡയലോഗ് കിട്ടിയാല്‍ ഊട്ടി ടൈറ്റിലുമായി മ്യൂസിക് വീഡിയോ

Web Desk
1 Min Read

തിരുവനന്തപുരം: മെലഡിയുടെ രാജാവ് എസ് പി വെങ്കിടേഷ് ഒരിടവേളയ്ക്കു ശേഷം ഈണമിട്ട ‘കിട്ടിയാല്‍ ഊട്ടി’ എന്ന മ്യൂസിക് വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി. കിലുക്കം, വെട്ടം തുടങ്ങിയ സിനിമകളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ഊട്ടിയിലെ ഒരു വിക്ടോറിയന്‍ കോട്ടേജിനുള്ളിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കൊച്ചിയില്‍ നിന്നും വിളിച്ചു വരുത്തിയ അഭിനയമോഹിയായ പെണ്‍കുട്ടിയെ അഭിനയിപ്പിക്കാന്‍ പറ്റാതെ രണ്ട് സംവിധാന സഹായികള്‍ പറഞ്ഞു വിടുന്നിടത്താണ് കിട്ടിയാല്‍ ഊട്ടി ആരംഭിക്കുന്നത്.

city exchange

അതേസമയം അവിടേയ്ക്കു വരുന്ന സംവിധായകന്‍ യഥാര്‍ഥ നായിക അവളാണന്ന് തെറ്റിദ്ധരിക്കുന്നു. എന്നാല്‍ സംവിധാന സഹായികള്‍ തെരഞ്ഞടുത്ത നായിക അടുത്ത ദിവസത്തെ ഷൂട്ടിംഗിലേക്ക് തയ്യാറെടുക്കുന്നു. ആ തെറ്റിദ്ധാരണയുടെ ഒരു ദിവസം പ്രമേയമാക്കി എത്തിയതാണ് കിട്ടിയാല്‍ ഊട്ടി.

ജോ ജോസഫാണ് വീഡിയോയുടെ സംവിധായകന്‍. നായക കഥാപാത്രമായ മൈക്കിളിനെ അവതരിപ്പിച്ചിരിക്കുന്നതും സംവിധായകന്‍ തന്നെ. ഒപ്പം അമര രാജ, ക്ലെയര്‍ സാറ മാര്‍ട്ടിന്‍, അനുമോദ് പോള്‍, സുഹാസ് പാട്ടത്തില്‍, അളഗ റെജി എന്നിവരും അഭിനയിക്കുന്നു.

ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ബ്രിട്ടീഷ് സിനിമകളിലൂടെ പ്രശസ്തയായ സൂസന്‍ ലൂംസഡന്‍ ആണ്. തിരക്കഥയും സംഭാഷണവും മണ്‍മറഞ്ഞ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ മകള്‍ എലിസബത്ത് ഡെന്നീസാണ്.
ഗാനരചന: വിനായക് ശശികുമാര്‍, ആലാപനം: ശ്രീകാന്ത് ഹരിഹരന്‍, കോപ്പിറൈറ്റ്: സൈന മ്യൂസിക്, പി ആര്‍ ഓ: അജയ് തുണ്ടത്തില്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!