

ദുബൈ: പ്രമുഖ ഫാല്‍ക്കണ്‍ ഗവേഷകനും കാലിക്കറ്റ് സര്‍വകലാശാല അധ്യാപകനുമായ ഡോ. സുബൈര്‍ മേടമ്മലിന് യു എ ഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചു. അറബ് രാജ്യങ്ങളിലെ ദേശീയ പക്ഷിയായ ഫാല്‍ക്കണിനെ കുറിച്ച് അദ്ദേഹം പതിറ്റാണ്ടുകളായി നടത്തുന്ന ഗവേഷണങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഫാല്‍ക്കോണിസ്റ്റ് എന്ന പദവിയില്‍ യു എ ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ സമ്മാനിച്ചത്.

അബൂദബി എമിഗ്രേഷന്‍ മേധാവി ഡോ. മുഹമ്മദ് ബിന്‍ ഹരീസ് അല്‍ റാഷിദില്‍ നിന്ന് ഡോ. സുബൈര്‍ മേടമ്മല്‍ വിസ ഏറ്റുവാങ്ങി.
