Community
മാധ്യമ പ്രവര്‍ത്തകന്‍ ഐസക് ജോണ്‍ പട്ടാണിപറമ്പിലിന് യു .എ ഇ ഗോള്‍ഡന്‍ വിസ
ദുബായ്: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഖലീജ് ടൈംസ് എഡിറ്റോറിയല്‍ ഡയറക്ടറുമായ ഐസക് ജോണ്‍ പട്ടാണിപറമ്പിലിന് യു എ ഇ ഗവണ്മെന്റ് ഗോള്‍ഡന്‍ വിസ ലഭിച്ചു. പത്ര മാധ്യമരംഗത്ത് പ്രഖ്യാപിച്ച ആദ്യ പട്ടികയിലാണ് അദ്ദേഹത്തിന് ഇടം നേടാനായത്. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി പത്ര മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന അദ്ദേഹം യു എ ഇലേയും മറ്റ് അന്തര്‍ദേശീയ മാധ്യമങ്ങളിലെയും നിറ സാന്നിധ്യവും ഗള്‍ഫ് മേഖലയിലെതന്നെ മുതിര്‍ന്ന ഇന്ത്യന്‍ പത്രപ്രവര്‍ത്തകരിലൊരാളുമാണ്.
വര്‍ഷങ്ങളായി യു എ ഇയിലെ സാമൂഹിക- സാംസ്്ക്കാരിക- സാമ്പത്തിക- വ്യവാസായിക മേഖലകളിലെ സ്പന്ദനങ്ങളെ തന്റെ മാധ്യമ പ്രവര്‍ത്തനത്തിലൂടെ ലോകത്തെ അറിയിക്കുന്നതില്‍ മികച്ച പങ്ക് വഹിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. കായംകുളം സ്വദേശിയാണ്.
എസ്താര്‍ ഐസക്കാണ് ഭാര്യ. ധന്യാ ജയസണ്‍, ദിപിന്‍ ഐസക് എന്നിവര്‍ മക്കളാണ്.


