മലയാള സിനിമാ ചരിത്രത്തിലാദ്യം; കോര്‍ട്ട് റിസീവര്‍ഷിപ്പിലൊരു സിനിമ

Web Desk
1 Min Read

തിരുവനന്തപുരം: മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കോടതി റിസീവര്‍ഷിപ്പില്‍ ഒരു സിനിമ റിലീസിന് തയ്യാറെടുക്കുന്നു. റോഷന്‍ മാത്യുവും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം ‘ചേര’യാണ് റിലീസിന് തയ്യാറാകുന്നത്.

city exchange

ലൈന്‍ ഓഫ് കളേഴ്സിന്റെ ബാനറില്‍ നിര്‍മ്മാതാവ് എം സി അരുണും എന്‍ എന്‍ ജി ഫിലിംസിന്റെ ബാനറില്‍ കോ- പ്രൊഡൂസര്‍ നിരൂപ് ഗുപ്തയും തമ്മിലുണ്ടായ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുള്ള കേസിലാണ് കോടതി ഒരു റിസീവറിനെ നിയമിക്കുന്ന നടപടിയിലേക്ക് എത്തിച്ചേര്‍ന്നത്. ചേര സിനിമയുമായി ബന്ധപ്പെട്ട തുടര്‍ കാര്യങ്ങള്‍ റിസീവറുടെ നിയന്ത്രണത്തിലായിരിക്കും ഇനി മുന്നോട്ട് പോകുന്നത്.

ലൈന്‍ ഓഫ് കളേഴ്സ് ഇന്‍ അസോസിയേഷന്‍ വിത്ത് എന്‍ എന്‍ ജി ഫിലിംസിന്റെ ബാനറില്‍ എം സി അരുണ്‍ നിര്‍മ്മാണവും നിരൂപ് ഗുപ്ത കോ-പ്രൊഡ്യൂസറുമായ ചേര സംവിധാനം ചെയ്തിരിക്കുന്നത് ലിജിന്‍ ജോസ് ആണ്. അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ പി ആര്‍ ഓ അജയ് തുണ്ടത്തിലാണ്.

അഡ്വ. രശ്മി ഗോപാലകൃഷ്ണനെയാണ് എറണാകുളം അഡീഷണല്‍ കോമേഴ്‌സ്യല്‍ കോര്‍ട്ട് ജഡ്ജ് രശ്മി ബി ചിറ്റൂര്‍ ചേര സിനിമയുടെ റിസീവര്‍ ആയി നിയമിച്ച് ഉത്തരവിട്ടിട്ടുള്ളത്. ഈ കേസില്‍ വാദി എന്‍ എന്‍ ജി ഫിലിംസ് നിരൂപ് ഗുപ്തയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത് അഡ്വ. റെയിന്‍ കെ രവിയും അഡ്വ. ജീമോന്‍ പി എബ്രഹാമും ആയിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!