

ദോഹ: ഡബ്ല്യു എം സി ഖത്തറിന്റെ അംഗങ്ങള്‍ക്ക് പ്രസംഗ പരിശീലനം നല്‍കാനായി രൂപീകൃതമായ സ്പീക്കേഴ്‌സ് ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനം യൂത്ത് എംപവര്‍മെന്റ് കണ്‍വീനര്‍ രഞ്ജിത് ചാലിന് ലോഗോ കൈമാറി് ചെയര്‍മാന്‍ വി എസ് നാരായണന്‍ മോഡേണ്‍ ആര്‍ട്ട്‌സ് സെന്ററില്‍ നിര്‍വഹിച്ചു.

ഡബ്ല്യു എം സി ഖത്തര്‍ പ്രസിഡണ്ട് സുരേഷ് കരിയാട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് വര്‍ഗ്ഗീസ് വര്‍ഗ്ഗീസ് പ്രസംഗിച്ചു.

ഒഡീഷ്യയിലെ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ ബാഷ്പാഞ്ജലികള്‍ അര്‍പ്പിച്ചു.
പ്രസംഗ പരിശീലനത്തിന് രജിസ്റ്റര്‍ ചെയ്ത ആദ്യ ബാച്ചിലെ 15 പേര്‍ ‘ഹൈസ്‌കൂള്‍ കാലഘട്ടത്തിലെ ഓര്‍മകള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. സ്പീക്കേഴ്‌സ് ക്ലബ്ബിലെ ആദ്യ പ്രഭാഷണം നടത്താനുള്ള ഭാഗ്യം സിദ്ധിച്ചത് യൂത്ത് ഫോറം പ്രസിഡണ്ട് ഫാസിലിനാണ്.
ജനറല്‍ സെക്രട്ടറി കാജല്‍ സ്വാഗതവും ജോയിന്റ് ട്രഷറര്‍ ബിനുപിള്ള നന്ദി പറഞ്ഞു.

