സുഭാഷിണി അലിയുടെ പ്രഭാഷണം ഇന്ന്

Web Desk
1 Min Read

കൊച്ചി: ബില്‍ക്കിസ് ബാനു കേസിലെ ഇടപെടലുകളെക്കുറിച്ച് തിങ്കളാഴ്ച ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ഹൈക്കോടതി വനിതാ സബ് കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറില്‍ സി പി എം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി പ്രഭാഷണം നടത്തും.

city exchange

തിങ്കളാഴ്ച വൈകിട്ട് 4.40ന് ഹൈക്കോടതി ജങ്ഷനിലെ ഇന്‍ഫന്റ് ജീസസ് ഹാളില്‍ നടക്കുന്ന സെമിനാറില്‍ എ ഐ എല്‍ യു വനിതാ സബ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ ആര്‍ ദീപ അധ്യക്ഷത വഹിക്കും. ബില്‍ക്കിസ് ബാനു കുട്ടബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെ ജയില്‍മോചനത്തിനെതിരെ സുപ്രിം കോടതിയെ സമീപിച്ചവരില്‍ ഒരാളാണ് സുഭാഷിണി അലി.

സുഭാഷിണി അലി അടക്കമുള്ളവരുടെ ഹര്‍ജി പരിഗണിച്ചാണ് സുപ്രിം കോടതി പ്രതികളുടെ മോചനം റദ്ദാക്കിയത്.

Share This Article
Leave a Comment
error: Content is protected !!