കായിക ദിനത്തില്‍ കാലാവസ്ഥ പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്

Web Desk
0 Min Read

ദോഹ: ദേശീയ കായിക ദിനത്തിനായുള്ള അവസാന നിമിഷ ക്രമീകരണങ്ങള്‍ക്ക് രാജ്യം ഒരുങ്ങുമ്പോള്‍ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം പുറത്തിറക്കി. ഫെബ്രുവരി 14ന് താപനില 17 ഡിഗ്രി സെല്‍ഷ്യസിനും 25 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

city exchange

ദൃശ്യപരത കുറവായി മൂടല്‍മഞ്ഞോടെയാണ് ദിവസം ആരംഭിക്കുകയെന്നും വകുപ്പ് പ്രവചിച്ചു. ദൃശ്യപരത തുടക്കത്തില്‍ രണ്ടു കിലോമീറ്ററോ അതില്‍ കുറവോ ആയിരിക്കുമെങ്കിലും ഏകദേശം നാലു മുതല്‍ എട്ട് കിലോമീറ്റര്‍ വരെ ആയി അത് മെച്ചപ്പെടും.

പകല്‍ സമയത്ത് വടക്കുപടിഞ്ഞാറ് നിന്ന് തെക്കുകിഴക്ക് ഭാഗത്തേക്ക് മമിതമായ കാറ്റും ഉണ്ടാകും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!