പവര്‍ അപ് യുവര്‍ ഡ്രീംസ്; കേരള ബിസിനസ് ഫോറം പരിശീലന സെഷന്‍ സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: കേരള ബിസിനസ് ഫോറം മൊമെന്റം മീഡിയയുമായി സഹകരിച്ച് ‘പവര്‍ അപ്പ് യുവര്‍ ഡ്രീംസ്’ എന്ന പേരില്‍ പരിശീലന സെഷന്‍ സംഘടിപ്പിച്ചു. പ്രമുഖ ട്രെയിനര്‍ റിയാസ് ഹക്കീം നേതൃത്വം നല്‍കി.

city exchange

വൈകാരിക അവബോധം, വ്യക്തിഗത വളര്‍ച്ച, ഫലപ്രദമായ ആശയവിനിമയം എന്നിവയിലായിരുന്നു പരിപാടി ശ്രദ്ധ കേന്ദ്രീകരിച്ചത്. വ്യക്തിപരവും തൊഴില്‍പരവുമായ സാഹചര്യങ്ങളില്‍ വികാരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള തന്ത്രങ്ങള്‍ പരിശീലന ക്ലാസില്‍ പങ്കുവെച്ചു. നേതൃത്വം, ടീം വര്‍ക്ക്, തീരുമാനമെടുക്കല്‍ എന്നിവയില്‍ വൈകാരിക സന്തുലിതാവസ്ഥയുടെ പ്രാധാന്യം സെഷന്‍ ഊന്നിപ്പറഞ്ഞു.

ചിന്തോദ്ദീപകമായ ചര്‍ച്ചകള്‍, യഥാര്‍ഥ ജീവിത ചിത്രീകരണങ്ങള്‍, പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെയാണ് റിയാസ് ഹക്കീം ക്ലാസ് മുമ്പോട്ടു കൊണ്ടുപോയത്.

കെ ബി എഫ് മാനേജ്‌മെന്റ് കമ്മിറ്റി റിയാസ് ഹക്കീമിന് മെമന്റോ സമ്മാനിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!