

ദോഹ: ആറ് പതിറ്റാണ്ട് കാലമായി ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ സജീവ സാന്നിധ്യമടയാളപ്പെടുത്തി മലയാളി സമൂഹത്തിന്റെ അഭിമാനമായി മാറിയ ദീര്‍ഘകാല പ്രവാസി മലയാളി നേതാക്കളായ ഡോ. എം പി ഷാഫി ഹാജിക്കും എ കെ ഉസ്മാനും മീഡിയ പ്ലസിന്റെ ആദരം. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോക ഹാളില്‍ നടന്ന ഇശല്‍ നിലാവ് സീസണ്‍ 2 വേദിയിലാണ് ഇരുവര്‍ക്കും ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചത്.

വ്യാപാര മേഖലയിലെ മികവിന് പുറമേ ഒരു പുരുഷായുസ്സ് മുഴുവന്‍ പൊതുരംഗത്ത് നിറഞ്ഞുനില്‍ക്കാന്‍ കഴിയുകയെന്നത് മഹാഭാഗ്യമാണെന്നും ക്ലീന്‍ ഇമേജുമായി സാമൂഹ്യ സാംസ്‌കാരിക സേവന രംഗങ്ങളില്‍ നേതൃത്വമലങ്കരിക്കരുന്ന ഇരുവരും പുതിയ തലമുറക്ക് മാതൃകയും പ്രചോദനവുമാണെന്നും മീഡിയ പ്ലസ് സി ഇ ഒ ഡോ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു.

പ്രവാസി ബന്ധു ഡോ. എസ് അഹ്മദാണ് ഇരുവര്‍ക്കും അവാര്‍ഡുകള്‍ സമ്മാനിച്ചത്.

