വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്; കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് ഐ എന്‍ ടി യു സി മാര്‍ച്ച്

Web Desk
1 Min Read

ആലുവ: വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയ കളമശ്ശേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു ഐ എന്‍ ടി യു സി കളമശ്ശേരി റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

city exchange

പ്രതിഷേധ മാര്‍ച്ച് ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് കെ കെ ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ സുപ്രണ്ടിനെ നീക്കം ചെയ്യുന്നതിന് ഗവണ്മെന്റ് അടിയന്തിരമായി ഇടപെട്ടില്ലെഗില്‍ ശക്തമായ സമരവുമായി മുന്നോട്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കളമശ്ശേരി റീജനല്‍ പ്രസിഡന്റ് പി എം അയ്യൂബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി കെ രമേശന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആനന്ദ് ജോര്‍ജ്, ആന്റണി പട്ടണം, ജീമോന്‍ കയ്യാല, ഐ എന്‍ ടി യു സി റീജ്യണല്‍ പ്രസിഡന്റ് മുഹമ്മദ് സഹീര്‍, അസീസ് കോമ്പാറ, പ്രദീപ് ചൂണ്ടി, ജില്ലാ ഭാരവാഹികളായ ഏലിയാസ് കാരിപ്ര, ബാബു സാനി, കെ എം അമ്മു, സ്ലീബ സാമൂവല്‍, ആഷിക് എടത്തല, ഷൈജ ബെന്നി, ടി കെ കരിം, പി കെ സലാം, കെ എം പരീത്, കെ എസ് താരാനാഥ്, റീജനല്‍ പ്രസിഡന്റുമാരായ എ എല്‍ സക്കീര്‍ ഹുസൈന്‍, പി സി സുനീര്‍, കളമശ്ശേരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി എം നജീബ്, ഐ എന്‍ ടി യു സി മണ്ഡലം പ്രസിഡന്റ്മാരായ ഹന്‍സാര്‍ കുറ്റിമാക്കല്‍, എം എം ഷിഹാബുദീന്‍, റിയാസ് അലി, സെബി തോമസ്, എം എം മാഹിന്‍, ഹസീന മുനീര്‍, എം എം ഹസ്സന്‍, സിന്ധു ഗോപിനാഥ്, റസീനാ മാടവന, സാജിത അബ്ബാസ്, ശ്രീലത ബാലന്‍ എന്നിവര്‍ സംസാരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!