
കോഴിക്കോട്: മര്‍ക്കസ് അലുംനി സെന്‍ട്രല്‍ കമ്മിറ്റിയുടെ കെ എം ബഷീര്‍ മീഡിയ പുരസ്‌ക്കാരം ജലീല്‍ കണ്ണമംഗലത്തിന്. 24 ന്യൂസ് കണ്‍ട്രി മാനേജരും സൗദി അറേബ്യയിലെ ന്യൂസ് റിപ്പോര്‍ട്ടറുമാണ് ജലീല്‍ കണ്ണമംഗലം. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌ക്കാരം. മര്‍ക്കസ് അലുംനി ഡെലിഗേറ്റ്‌സ് കോണ്‍ക്ലേവില്‍ പുരസ്‌ക്കാരം സമ്മാനിക്കും.

