പൊമ്മ പെര്‍ഫ്യൂംസ് ഓണസമ്മാനങ്ങള്‍ നല്‍കി റേഡിയോതാരം ആര്‍ജെ ഏഞ്ചല്‍

Web Desk
1 Min Read

കൊച്ചി: ഓണത്തിന് പെര്‍ഫ്യൂം ബ്രാന്‍ഡായ പൊമ്മ അവതരിപ്പിച്ച പ്രൊമൊഷനിലെ വിജയികളായ അക്ഷയ്, ജിതേന്ദ്ര, നിയാസ് എന്നിവര്‍ക്കുള്ള സാംസംഗ് ഗാലക്സി ഫോണുകള്‍ റേഡിയോതാരം ആര്‍ ജെ ഏഞ്ചല്‍ സമ്മാനിച്ചു. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ വി മാര്‍ട്ടില്‍ നടന്ന ചടങ്ങില്‍ കോസ്മോകാര്‍ട്ട് ഡയറക്ടറും സി ഇ ഒയുമായ സൂരജ് കമല്‍, വി മാര്‍ട്ട് മാനേജര്‍ മനാഫ് എന്നിവരും പങ്കെടുത്തു.

city exchange

ഓണം പ്രമോഷന് കസ്റ്റമേഴ്സില്‍ നിന്നും ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സൂരജ് കമല്‍ പറഞ്ഞു. പൊമ്മ, ഇമോജി പെര്‍ഫ്യൂം ബ്രാന്‍ഡുകള്‍ മിഡില്‍ ഈസ്റ്റിനൊപ്പം ഇന്ത്യന്‍ വിപണിയിലും മികച്ച സാന്നിധ്യമായി മാറുന്നുവെന്ന് മാനേജിംഗ് ഡയറക്ടര്‍ ഷാനവാസ് കൊച്ചിന്‍ അറിയിച്ചു.


ജനപ്രിയവും വ്യതിരിക്തവുമായ വിവിധതരം പെര്‍ഫ്യമുകളുടേയും ആഡംബര ഉത്പന്നങ്ങളുടേയും നിര്‍മാണ സ്ഥാപനമായ കോസ്മോകാര്‍ട്ട് 2018-ലാണ് പ്രവര്‍ത്തനമാരംഭിച്ച്ത്. www.kozmocart.com ആണ് കമ്പനിയുടെ ഇ-കോമേഴ്സ് പ്ലാറ്റ്ഫോം. ഇതിനു പുറമെ ആമസോണ്‍, ഫ്ളിപ്കാര്‍ട് തുടങ്ങിയ സൈറ്റുകളിലൂടെയും കമ്പനിയുടെ ഉത്പന്നങ്ങള്‍ ലഭ്യമാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!