വിജയമാഘോഷിച്ച് താലിബാന്‍

Web Desk
1 Min Read

കാബൂള്‍: അമേരിക്കന്‍ പിന്മാറ്റം പൂര്‍ണമായത് ആകാശത്തേക്ക് വെടിവെച്ച് ആഘോഷിച്ച് താലിബാന്‍. 2001 സെപ്തംബര്‍ 11ന് അമേരിക്കയില്‍ ആക്രമണമുണ്ടായതിന് പിന്നാലെയാണ് യു എസ് സേന അഫ്ഗാനിസ്ഥാനിലെത്തിയത്. ഇരുപത് വര്‍ഷം നീണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് യു എസ് ഉള്‍പ്പെടെയുള്ള സഖ്യസേന അഫ്ഗാനിസ്ഥാനില്‍ നിന്നും പൂര്‍ണമായും പിന്മാറിയത്.

city exchange


അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളേയും കൊണ്ടുപോകാന്‍ സാധിച്ചിട്ടില്ലെന്നും പത്തു ദിവസം കൂടി നിന്നാലും മുഴുവനാളുകളേയും പുറത്തെത്തിക്കുകയെന്ന ദൗത്യം ബുദ്ധിമുട്ടായിരിക്കുമെന്നും ആളുകള്‍ അപ്പോഴും നിരാശരായിരിക്കുമെന്നും യു എസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി മറൈന്‍ ജനറല്‍ ഫ്രാങ്ക് മക്കെന്‍സി പെന്റഗണില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍ പൂര്‍ണ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുവെന്നും ചരിത്രപരമായ നിമിഷമെന്നുമാണ് താലിബാന്‍ യു എസ് സൈന്യത്തിന്റെ പിന്മാറ്റത്തെ വിശേഷിപ്പിച്ചത്.
അമേരിക്കന്‍ പിന്മാറ്റത്തിന് പിന്നാലെ താത്ക്കാലിക സര്‍ക്കാറിന് രൂപം നല്കുമെന്ന് താലിബാന്‍ അല്‍ ജസീറയോട് വെളിപ്പെടുത്തി. എല്ലാ വംശീയ, ഗോത്ര പശ്ചാതലത്തില്‍ നിന്നുമുള്ള നേതാക്കള്‍ ഉള്‍പ്പെടുന്ന താത്ക്കാലിക സര്‍ക്കാറിനെയാണ് ആസൂത്രണം ചെയ്യുന്നതെന്നും താലിബാന്‍ പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!