
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കന്‍ പിന്മാറ്റം പൂര്‍ത്തിയായി. അവസാന വിമാനവും പറന്നുയര്‍ന്നു.
അമേരിക്കയുടെ അഫ്ഗാന്‍ അംബാസഡര്‍ റോസ് വില്‍സണ്‍ ഉള്‍പ്പെടുന്ന അവസാന യു എസ് വിമാനം സി17 ഇന്ത്യന്‍ സമയം രാത്രി 12.59നാണ് കാബൂള്‍ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നത്.


അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കകളുകളില്‍ ഒന്നായിരുന്നു 18 ദിവസം നീണ്ട അഫ്ഗാന്‍ ഒഴിപ്പിക്കല്‍ ദൗത്യം. 1,23,000 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്നും തിരിച്ചെത്തിച്ചെന്ന് പെന്റഗണ്‍ അറിയിച്ചു.
അമേരിക്കന്‍ പിന്മാറ്റം വെടിയുതിര്‍ത്താണ് താലിബാന്‍ ആഘോഷിച്ചത്. ചരിത്ര ദിവസമാണെന്നും ഇനിയും ആരെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ അവരെയും പോകാന്‍ അനുവദിക്കുമെന്നും താലിബാന്‍ അറിയിച്ചു. യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. 17 ദിവസം നീണ്ട രക്ഷാദൗത്യത്തില്‍ പങ്കെടുത്തവര്‍ക്ക് ബൈഡന്‍ നന്ദി അറിയിച്ചു.
