

ന്യൂഡല്‍ഹി: ഇന്ത്യയുടെ 14-ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വ 182 വോട്ടുകള്‍ നേടിയപ്പോള്‍ 528 വോട്ടുകള്‍ നേടിയാണ് ജഗ്ദീപ് ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ടത്.

കേവല ഭൂരിപക്ഷത്തിന് 372 വോട്ടുകളാണ് ആവശ്യമായിരുന്നത്. എന്നാല്‍ വോട്ടെടുപ്പിന് മുമ്പുതന്നെ ധന്‍കറിന് 527 വോട്ടുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പ്രതിപക്ഷം 200 വോട്ടുകളാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും നേടാനായില്ല. 15 വോട്ടുകള്‍ അസാധുവായി.
