അറബ് മാനുഷിക സംഘടനകളുടെ ഏകോപനം ശക്തിപ്പെടുത്തണമെന്ന് ഖത്തര്‍ റെഡ് ക്രസന്റ്

Web Desk
2 Min Read

ദോഹ/ നുവാക്ഷോട്ട്: അറബ് രാജ്യങ്ങളിലെ മാനുഷിക സംഘടനകള്‍ തമ്മിലുള്ള ഏകോപനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി ഊന്നിപ്പറഞ്ഞു. മൗറിറ്റാനിയയുടെ തലസ്ഥാനമായ നുവാക്ഷോട്ടില്‍ നടന്ന അറബ് റെഡ് ക്രസന്റിന്റെയും റെഡ് ക്രോസിന്റെയും സംഘടനയുടെ 50-ാമത് ജനറല്‍ അസംബ്ലിയിലാണ് ഖത്തര്‍ റെഡ് ക്രസന്റ് പ്രതിനിധിസംഘം ഇക്കാര്യം വ്യക്തമാക്കിയത്.

city exchange

മൂന്ന് ദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ മൗറിറ്റാനിയന്‍ സര്‍ക്കാരിലെ ഉന്നത പ്രതിനിധികള്‍, വിവിധ അറബ് ദേശീയ റെഡ് ക്രസന്റ്- റെഡ് ക്രോസ് സൊസൈറ്റികളുടെ പ്രതിനിധികള്‍, അറബ് ലീഗ്, അന്താരാഷ്ട്ര റെഡ് ക്രോസ്- റെഡ് ക്രസന്റ് പ്രസ്ഥാനത്തിന്റെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ഖത്തര്‍ റെഡ് ക്രസന്റിനെ പ്രതിനിധീകരിച്ച് കമ്മ്യൂണിക്കേഷന്‍ ആന്റ് റിസോഴ്സ് ഡെവലപ്മെന്റ് വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ ബെഷ്രിയും അന്താരാഷ്ട്ര ബന്ധങ്ങളുടെ മേധാവി ഡോ. ഐഹം ഇസ്മായില്‍ അല്‍ സുഖ്‌നിയും സമ്മേളനത്തില്‍ പങ്കെടുത്തു.

മൗറിറ്റാനിയയില്‍ ഖത്തര്‍ റെഡ് ക്രസന്റ് നടപ്പാക്കുന്ന പ്രധാന മാനുഷിക പദ്ധതികളും ലക്ഷ്യസമൂഹങ്ങളുടെ ആവശ്യങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നിറവേറ്റുന്നതിനുള്ള ഭാവി വിപുലീകരണ പദ്ധതികളും യോഗത്തില്‍ വിലയിരുത്തി. സംയുക്ത മാനുഷിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഖത്തറിന്റെ സഹായപദ്ധതികള്‍ അര്‍ഹരായവരിലേക്ക് കൂടുതല്‍ കാര്യക്ഷമമായി എത്തിക്കുന്നതിനുമായി ഖത്തര്‍ റെഡ് ക്രസന്റും ബന്ധപ്പെട്ട സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയായി.

- Advertisement -
Ad image

എക്‌സിക്യൂട്ടീവ് കമ്മിറ്റി, ജനറല്‍ സെക്രട്ടേറിയറ്റ്, വിവിധ ഉപസമിതികള്‍ എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനപരവും തന്ത്രപ്രധാനവുമായ വിഷയങ്ങള്‍ സമ്മേളനത്തില്‍ പരിഗണിച്ചു. സംഘടനയുടെ ചട്ടങ്ങളിലും നിയമങ്ങളിലും നിര്‍ദേശിച്ച ഭേദഗതികള്‍, അന്താരാഷ്ട്ര റെഡ് ക്രോസ്-റെഡ് ക്രസന്റ് ഫെഡറേഷന്റെ ഭരണഘടനാ ഭേദഗതികള്‍, 49-ാമത് ജനറല്‍ അസംബ്ലി തീരുമാനങ്ങളുടെ പുരോഗതി, ഭരണസംവിധാനവും പ്രവര്‍ത്തന മികവും മെച്ചപ്പെടുത്താനുള്ള നടപടികളും ചര്‍ച്ച ചെയ്തു.

ഫലസ്തീന്‍, ലെബനന്‍, സിറിയ, യെമന്‍, സുഡാന്‍, സൊമാലിയ, ജിബൂട്ടി എന്നിവിടങ്ങളിലെ മാനുഷിക സാഹചര്യം സംബന്ധിച്ചും പ്രതിനിധികള്‍ ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ വര്‍ധിച്ചുവരുന്ന മാനുഷിക ആവശ്യങ്ങള്‍ ഫലപ്രദമായി നേരിടുന്നതിനായി ദേശീയ റെഡ് ക്രസന്റ്- റെഡ് ക്രോസ് സൊസൈറ്റികള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും സംയുക്ത മാനുഷിക പദ്ധതികള്‍ വികസിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു.

Share This Article
Leave a Comment
error: Content is protected !!