യുക്രൈന്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് നേരിയ അയവ്

Web Desk
1 Min Read

കീവ്: യുക്രൈന്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് നേരിയ അയവ്. അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന ഏതാനും സേനാവിഭാഗങ്ങളെ റഷ്യ പിന്‍വലിച്ചതോടെയാണ് നേരിയ അയവുണ്ടായത്.

city exchange

സേനയെ പിന്‍വലിക്കുന്ന കാര്യം റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് വ്യക്തമാക്കിയത്. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ റഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് സേനയുടെ പിന്മാറ്റം. സമാധാന ശ്രമങ്ങളുടെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ഷോള്‍സ് ചര്‍ച്ച നടത്തുന്നുണ്ട്. സംഘര്‍ഷം അയയുന്നതിന്റെ ആദ്യ ചുവടുവയ്പ്പായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ നീക്കത്തെ വിലയിരുത്തുന്നത്.

യൂണിറ്റുകള്‍ ദൗത്യം പൂര്‍ത്തിയാക്കിയെന്നും അവര്‍ സൈനിക പാളയത്തിലേക്കു മടങ്ങുകയാണെന്നും സൈന്യത്തിന്റെ മുഖ്യ വക്താവ് ഇഗോര്‍ കൊനാഷെങ്കോവ് റഷ്യന്‍ വാര്‍ത്താ ഏജന്‍സികളെ അറിയിച്ചു. അതേസമയം, യുക്രൈനെ വളഞ്ഞിരിക്കുന്ന റഷ്യന്‍ സൈനിക നീക്കത്തില്‍ ഇത് എന്ത് മാറ്റമാണ് ഉണ്ടാക്കുക എന്ന് ഇനിയും അറിയേണ്ടിയിരിക്കുന്നു. ആഴ്ചകളായി തുടരുന്ന ഭീതിക്കിടെയാണ് റഷ്യയുടെ ഭാഗത്തുനിന്നും ആദ്യത്തെ ആശ്വാസ പ്രഖ്യാപനമുണ്ടാകുന്നത്.

- Advertisement -
Ad image

യുദ്ധമുണ്ടായാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും മുന്നറിയിപ്പു നല്‍കിയിരുന്നു. സൈനിക വിന്യാസം നടത്തിയതിന് ശേഷം ആദ്യമായാണ് റഷ്യയുടെ ഭാഗത്തുനിന്ന് പിന്‍മാറ്റമുണ്ടായിരിക്കുന്നത്.

റഷ്യയുടെ പടിഞ്ഞാറന്‍, തെക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ നിന്നുള്ള യൂണിറ്റുകളാണ് പിന്‍മാറിയിരിക്കുന്നത്. 1,30,000 സൈനികരെയാണ് യുക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യ വിന്യസത്. അതിര്‍ത്തിയില്‍നിന്നു സേനയെ പിന്‍വലിക്കണമെന്ന അമേരിക്കയുടെയും നാറ്റോയുടെയും ആവശ്യം റഷ്യ നേരത്തെ തള്ളിയിരുന്നു. തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ സേനാ വിന്യാസം നടത്തുന്നത് രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണ് എന്നായിരുന്നു റഷ്യയുടെ മറുപടി. അയല്‍ രാജ്യമായ ബലാറസിലും റഷ്യ സൈനിക വിന്യാസം നടത്തിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!