ഹിന്ദി സംഗീത സംവിധായകന്‍ ബപ്പി ലഹിരി അന്തരിച്ചു

Web Desk
1 Min Read

മുംബൈ: ഹിന്ദി സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹിരി അന്തരിച്ചു. 69 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു.

city exchange

ചല്‍തേ ചല്‍തേ, ഡിസ്‌കോ ഡാന്‍സര്‍, ശരാബി തുടങ്ങി എഴുപതുകളിലും എണ്‍പതുകളിലും ഹിറ്റായ ഒട്ടേറെ ഗാനങ്ങള്‍ ഇദ്ദേഹത്തിന്റേതാണ്. 1970-80 കാലഘട്ടങ്ങളിലെ പ്രേക്ഷകരുടെ പ്രിയ ഗാനങ്ങള്‍ ഒരുക്കിയത് ബപ്പി ലഹിരിയായിരുന്നു. ബപ്പിയുടെ അവസാന ബോളിവുഡ് ഗാനം 2020ല്‍ പുറത്തിറങ്ങിയ ബാഗി 3 എന്ന ചിത്രത്തിലായിരുന്നു.

ഡിസ്‌കൊ സംഗീതത്തിന് പ്രശസ്തികേട്ട ബപ്പി ലഹിരി ഹിന്ദിക്ക് പുറമെ ബംഗാളി, തെലുങ്ക്, തമിഴ്, കന്നഡ, ഗുജറാത്തി എന്നീ ഭാഷകളിലും പാട്ടുകളൊരുക്കിയിട്ടുണ്ട്. മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം നാല് തവണ ലഭിച്ചു.

- Advertisement -
Ad image

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ബപ്പിയ്ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം തന്നെ അദ്ദേഹം രോഗമുക്തി നേടിയിരുന്നു. തിങ്കളാഴ്ച ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്ത അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ചൊവ്വാഴ്ച മോശമായതോടെ കുടുംബാംഗങ്ങള്‍ വീട്ടിലേക്കു ഡോക്ടറെ വിളിച്ചുവരുത്തുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

Share This Article
Leave a Comment
error: Content is protected !!