ഖത്തറും മൊസാംബിക്കും രാഷ്ട്രീയ കൂടിയാലോചന നടത്തി

Web Desk
1 Min Read

മാപുടോ: ഖത്തറിന്റെയും മൊസാംബിക്കിന്റെയും വിദേശകാര്യ മന്ത്രാലയങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ കൂടിയാലോചനകള്‍ മൊസാംബിക് തലസ്ഥാനമായ മാപുടോയില്‍ നടന്നു.

city exchange

ഖത്തര്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ ഡോ. അഹമ്മദ് ബിന്‍ ഹസ്സന്‍ അല്‍ ഹമ്മാദിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. മൊസാംബിക് വിദേശകാര്യ, വിദേശത്തുള്ള മൊസാംബിക് പൗരന്മാരുടെ കാര്യങ്ങള്‍ക്കായുള്ള സ്റ്റേറ്റ് സെക്രട്ടറി മരിയ ഡി ഫാത്തിമ സിമാവോ മൊസാംബിക് സംഘത്തിന് നേതൃത്വം നല്‍കി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും നിലവിലുള്ള ബന്ധം വിപുലീകരിക്കുന്നതിനുമുള്ള വിവിധ മാര്‍ഗങ്ങള്‍ കൂടിയാലോചനയില്‍ ചര്‍ച്ച ചെയ്തു.

വിവിധ മേഖലകളിലെ പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകളും ഇരുവിഭാഗങ്ങളും വിലയിരുത്തി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!