ഖത്തറില്‍ താപനില ഉയരത്തിലേക്ക്

Web Desk
0 Min Read

ദോഹ: ഖത്തറിലെ കാലാവസ്ഥയില്‍ മെയ് 22 മുതല്‍ പകല്‍ സമയത്ത് ചൂട് വളരെ കൂടുതലായിരിക്കുമെന്നും ചില സമയങ്ങളില്‍ ചെറിയ പൊടിയുണ്ടാകുമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യു എം ഡി) അറിയിച്ചു.

city exchange

ഏറ്റവും കൂടിയ താപനില 45 ഡിഗ്രി സെല്‍ഷ്യല്‍ അബു സമ്ര മേഖലയിലായിരിക്കും. ദോഹയില്‍ താപനില 31 ഡിഗ്രി സെല്‍ഷ്യസിനും 41 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കടല്‍ത്തീരത്ത് കാറ്റ് എട്ടു മുതല്‍ 18 നോട്ട് വരെ വേഗതയില്‍ തെക്ക് കിഴക്ക് നിന്ന് തെക്ക് പടിഞ്ഞാറ് ദിശയില്‍ വീശും. ചില സ്ഥലങ്ങളില്‍ 26 നോട്ട് വരെ വേഗത കൈവരിച്ചേക്കാം.

Share This Article
Leave a Comment
error: Content is protected !!