ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ ലോകകപ്പ് നോട്ടുകള്‍ ലുലു മണി എക്‌സ്‌ചേഞ്ചില്‍

Web Desk
0 Min Read

ദോഹ: ഖത്തറിലെ പ്രമുഖ മണി എക്സ്ചേഞ്ച് കമ്പനികളിലൊന്നായ ലുലു എക്സ്ചേഞ്ച് ലോകകപ്പ് ഫുട്ബാളിന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ ക്യു 22 സ്മാരക ബാങ്ക് നോട്ടുകളുടെ വില്‍പ്പന രാജ്യത്തെ എല്ലാ ശാഖകളിലും ആരംഭിച്ചു.

city exchange

ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫ് അലിക്ക് കമ്പനിയുടെ സീനിയര്‍ മാനേജ്മെന്റ് ആദ്യ നോട്ട് കൈമാറി.
ഖത്തറിന്റെ സാംസ്‌കാരിക പൈതൃകവും ഫുട്‌ബോള്‍ ചരിത്രവും പ്രതിഫലിപ്പിക്കുന്ന സ്മാരക ബാങ്ക് നോട്ട് പോളിമറില്‍ ആദ്യമായാണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കുന്നത്. ഖത്തറിലെ ലുലു എക്സ്ചേഞ്ചിന്റെ ഏത് ശാഖയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സ്മാരക ബാങ്ക് നോട്ട് വാങ്ങാം.

Share This Article
Leave a Comment
error: Content is protected !!