

ദമ്മാം: ഫോക്കസ് ഇന്റര്‍നാഷണല്‍ ദമ്മാം ഡിവിഷന്റെ കീഴില്‍ നടക്കുന്ന ഫോക്കോ സോക്കര്‍ ഫുട്ബാള്‍ അക്കാദമി കുട്ടികള്‍ക്കായി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു.

മോട്ടിവേറ്റര്‍ മുത്വീഹുറഹ്മാന്‍ ആന്ധ്രപ്രദേശ് കുട്ടികളോട് സംവദിച്ചു. അക്കാദമി സെക്രട്ടറി അജ്മല്‍ കൊളക്കോടന്‍, ഫോക്കസ് ദമ്മാം ഡിവിഷന്‍ മാനേജര്‍ നൗഷാദ് എം വി, അക്കാദമി ഫുട്ബാള്‍ ചീഫ് കോച്ച് സയ്യിദ് ഹുസൈന്‍ ഹൈദരാബാദ്, സുനീര്‍ എന്‍ പി, അബ്ദുള്ള തൊടിക എന്നിവര്‍ പ്രസംഗിച്ചു.

2017ല്‍ ഏതാനും കുട്ടികളുമായി ഫോക്കസ് ദമ്മാമിനു കീഴില്‍ ആരംഭിച്ച അക്കാദമിയില്‍ ഇന്ന് നൂറ്റിഅമ്പതോളം കുട്ടികള്‍ മൂന്ന് മുഖ്യപരിശീലകര്‍ക്കും അവരുടെ അസിസ്റ്റന്റുകള്‍ക്കും കീഴില്‍ ട്രെയിനിംഗ് നടത്തുന്നു. ഇന്ത്യന്‍ ഫുട്ബാളിന്റെ ഇതിഹാസ താരം ഐ എം വിജയനാണ് അക്കാദമി സൗദി- ദമ്മാമിലെ ഫുട്ബാള്‍ ലോകത്തിനായി തുറന്നു കൊടുത്തത്. സൗദി കിഴക്കന്‍ പ്രവിശ്യയില്‍ കൗമാര ഫുട്ബാള്‍ ക്ലബ്ബുകളില്‍ ഏറ്റവും ശക്തമായ ടീമാണ് ഫോക്കോ സോക്കര്‍ ഫുട്ബാള്‍ അക്കാദമി ടീം.
ഇഫ്താര്‍ മീറ്റില്‍ സാജിദ് ആറാട്ടുപുഴ, ഫോക്കസ് ഇന്റര്‍നാഷണല്‍ അസിസ്റ്റന്റ് സി ഇ ഒ ഷബീര്‍ വെള്ളാടത്ത് എന്നിവര്‍ പങ്കെടുത്തു. മുജീബ്‌റഹ്മാന്‍ തയ്യില്‍, സജില്‍ ടി പി, അനീഷ് പി സി, അന്‍സാര്‍ കടലുണ്ടി, ഫവാസ് ഇല്ലിക്കല്‍, ഷിയാസ് എം, നസീം അബ്ദുറഹ്മാന്‍, ആദില്‍, വഹീദുദ്ദീന്‍, നസീമുസ്സബാഹ്, അന്‍ഷാദ് പി എന്നിവര്‍ നേതൃത്വം നല്‍കി.

