

ദോഹ: മെയ് 19ന് വെള്ളിയാഴ്ച അല്‍-അമീര്‍ സ്ട്രീറ്റില്‍ നിന്ന് വരുന്ന ഡി-റിംഗ് റോഡിലെ ഫിരീജ് അല്‍-അലി ഇന്റര്‍സെക്ഷന്‍ താല്‍ക്കാലികമായി അടക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) അറിയിച്ചു.

ന്യൂ സലാത്തയെയും ഫിരീജ് അല്‍ അലിയെയും ബന്ധിപ്പിക്കുന്ന കാല്‍നട പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനായി പുലര്‍ച്ചെ രണ്ടു മുതല്‍ രാവിലെ 10 വരെയാണ് അടച്ചിടുക.

അടച്ചുപൂട്ടല്‍ സമയത്ത്, ഫിരീജ് അല്‍-അലി ഇന്റര്‍സെക്ഷന്‍ വഴി നുഐജ, അല്‍-ഹിലാല്‍, ഓള്‍ഡ് എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡ് ഉപയോക്താക്കള്‍ക്ക് അല്‍-അമിര്‍ സ്ട്രീറ്റില്‍ നിന്ന് നേരെ മെസൈമീര്‍ ഇന്റര്‍സെക്ഷനിലേക്കും റൗദത്ത് അല്‍-ഖൈല്‍ സ്ട്രീറ്റിലേക്കും പോകാം.

