

ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ നേരിയ തോതില്‍ ലഘൂകരിച്ച് ഖത്തര്‍ മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. പുതിയ തീരുമാനങ്ങള്‍ ശനിയാഴ്ചയോടെയാണ് പ്രാബല്യത്തിലാവുക.

പൂര്‍ണ ശേഷിയോടെ വാണിജ്യ സമുച്ചയങ്ങള്‍ തുറക്കാന്‍ അനുവദിക്കുന്നതും കോവിഡ് വാക്‌സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കിയവരോ അല്ലാത്തവരോ ആയ എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കുന്നതാണ്. കുട്ടികള്‍ക്കും പ്രവേശനം അുവദിക്കും. വാണിജ്യ സമുച്ചയങ്ങളിലെ ഫുഡ്‌കോര്‍ട്ടുകളുടെ ശേഷിയുടെ 50 ശതമാനം കവിയരുത്. വാണിജ്യ സമുച്ചയങ്ങളിലെ പ്രാര്‍ഥനാ ഹാളുകള്‍, ട്രയല്‍ റുമൂകള്‍, ടോയ്‌ലറ്റുകള്‍ എന്നിവ തുറക്കും. വാണിജ്യ സമുച്ചയങ്ങളിലെ എല്ലാ ഷോപ്പുകളും അനുവദനീയമായ പരമാവധി ഉപഭോക്തക്കള്‍ക്ക് പ്രവേശിക്കാവുന്നതാണ്.

സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകണം. സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച റാപ്പിഡ് ആന്റിജന്‍ പരിശോധ എല്ലാ ആഴ്ചയും നിര്‍വഹിക്കേണ്ടതുണ്ട്. തുറസ്സായ സ്ഥലങ്ങളില്‍ കായിക പരിശീലനം നടത്തുന്നവരൊഴികെ തുറന്നതും അടച്ചതുമായ എല്ലാ പൊതുസ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധം തുടരും.
താമസ കേന്ദ്രങ്ങളില്‍ നിന്നും ഇറങ്ങുമ്പോള്‍ ഇഹ്തിറാസ് ആപ് ഓപ്പണാക്കേണ്ടത് നിര്‍ബന്ധമാണ്. പൊതുജനാരോഗ്യ മന്ത്രാലയവും എന്‍ഡോവ്‌മെന്റ് ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രാലയവും നിശ്ചയിച്ചിട്ടുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിച്ചും ദിവസേനയും വെള്ളിയാഴ്ചയും പള്ളിയില്‍ പ്രാര്‍ഥിക്കുന്നത് തുടരും.
ഒരേ വീട്ടില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ ഒഴികെ വീടുകളിലും മജ്‌ലിസുകളിലും അടച്ചിട്ട ഇടങ്ങളില്‍ പരമാവധി 10 പേര്‍ക്ക് കൂടിച്ചേരാവുന്നതാണ്. ഒരേ വീട്ടില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ ഒഴികെ വീടുകളിലേയും മജ്‌ലിസുകളിലേയും തുറസ്സായ സ്ഥലങ്ങളില്‍ പരമാവധി 15 പേര്‍ക്ക് പങ്കെടുക്കാവുന്നതാണ്.

