കെ മുഹമ്മദ് ഈസയുടെ വിയോഗത്തില്‍ കെ എം സി സി ദുഃഖാചരണം; എല്ലാ പരിപാടികളും മാറ്റിവെച്ചു

Web Desk
1 Min Read

ദോഹ: കെ എം സി സി ഖത്തര്‍ സീനിയര്‍ വൈ പ്രസിഡന്റും പ്രമുഖ വ്യവസായിയും അലി ഇന്റര്‍നാഷണല്‍ ജനറല്‍ മാനേജറും നിരവധി ജീവകാരുണ്യ- മത- സാമൂഹ്യ- സാംസ്‌കാരിക സംഘടനകളുടെ നെടുംതൂണുമായ കെ മുഹമ്മദ് ഈസയുടെ നിര്യാണത്തില്‍ കെ എം സി സി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

city exchange

കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി ഖത്തറിലെ മത- സാമൂഹിക- രാഷ്ട്രീയ- കായിക മേഖലകളില്‍ സജീവ സാന്നിധ്യമായ അദ്ദേഹം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖബാധിതനായി ദോഹ ഹമദ് ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു.

കെ എം സി സി പ്രസ്ഥാനത്തിനും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെയും നെടുംതൂണായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണ്. ജീവകാര്യണ്യ പ്രവര്‍ത്തനം ജീവ വായു പോലെയായിരുന്നു അദ്ദേഹത്തിന്. മികച്ച സംഘാടകനും നിസ്വാര്‍ഥനായ പൊതുപ്രവര്‍ത്തകനുമായ അദ്ദേഹത്തിന്റെ വിയോഗം മുഴുവന്‍ സമൂഹത്തിനും കനത്ത നഷ്ടമാണ്. കെ എം സി സി പ്രസ്ഥാനത്തിന് നികത്താനാവാത്ത വിടവാണ് വിയോഗം സൃഷ്ടിക്കുന്നത് എന്ന് അനുശോചന സന്ദേശത്തില്‍ സംസ്ഥാന കമ്മിറ്റി പറഞ്ഞു.

സംസ്ഥാന മുസ്ലിം ലീഗ് നേതാക്കള്‍, വിവിധ രാഷ്ട്രീയ- സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

- Advertisement -
Ad image

നിര്യാണത്തെ തുടര്‍ന്ന് കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മിറ്റി ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. എല്ലാ ഘടകങ്ങളുടെയും സംഘടനാപരമായ മുഴുവന്‍ പരിപാടികളും മാറ്റിവെച്ചതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു.

ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം മുന്‍ പ്രസിഡണ്ടും നിലവില്‍ ചീഫ് കോഓഡിനേറ്ററുമാണ്. തിരുവനന്തപുരം സി എച്ച് സെന്റര്‍ വൈസ് പ്രസിഡണ്ടും പെരിന്തല്‍മണ്ണ സി എച്ച് സെന്റര്‍ ട്രഷറര്‍, ചൂലൂര്‍ സി എച്ച് സെന്റര്‍ വൈസ് ചെയര്‍മാന്‍ തുടങ്ങി നിരവധി ജീവകാരുണ്യ സ്ഥാപനങ്ങളുടെ പ്രധാന ഭാരവാഹിത്വം വഹിച്ചു വരികയായിരുന്നു.

Share This Article
Leave a Comment
error: Content is protected !!