

ദോഹ: എക്‌സ്പാറ്റ്‌സ് സ്‌പോര്‍ട്ടീവിന് ഇന്ത്യന്‍ എംബസിക്ക് കീഴിലെ അപക്‌സ് ബോഡിയായ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ ഔദ്യോഗിക അംഗീകാരം. എല്ലാ വര്‍ഷവും ദേശീയ കായിക ദിനത്തോടനുബന്ധിച്ച് അത്ലറ്റിക്‌സും ഗെയിംസും ഉള്‍പ്പെടുത്തി ഖത്തറിലെ ഏറ്റവും വലിയ പ്രവാസി കായിക മേളയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് മീറ്റ് വിജയകരമായി നടത്തി വരുന്നു.

വേള്‍ഡ് മാസ്റ്റേര്‍സ് ടൂര്‍ണ്ണമെന്റ് ഉള്‍പ്പെടെയുള്ളവയിലേക്ക് മെഡലിസ്റ്റുകളെ സംഭാവന ചെയ്യാന്‍ ഇതിന് സാധിച്ചിട്ടുണ്ട്. കൂടാതെ വര്‍ഷം തോറും വെയ്റ്റ് ലോസ് ചലഞ്ച്, വിവിധ കായിക ടൂര്‍ണ്ണമെന്റുകള്‍ തുടങ്ങിയവയും സംഘടിപ്പിച്ച് വരുന്നു.

ഐ സി സിയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ദിനകറില്‍ നിന്ന് എക്‌സ്പാറ്റ്‌സ് സ്‌പോര്‍ട്ടീവ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ എ ആര്‍ അംഗീകാര പത്രം ഏറ്റുവാങ്ങി. ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്മാന്‍, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ തുടങ്ങിയവര്‍ സംസാരിച്ചു.
എക്‌സ്പാറ്റ്‌സ് സ്‌പോര്‍ട്ടീവ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ അസിം എം ടി, ഷിബിലി യൂസഫ്, ഹഫീസുല്ല കെ വി, ഷബീര്‍, മുഹ്‌സിന്‍ ഓമശ്ശേരി, ഷഫാ കണ്ണൂര്‍, അബ്ദുല്‍ ബാസിത് തുടങ്ങിയവര്‍ സംബന്ധിച്ചു.

