തുറന്ന പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം പിന്‍വലിച്ച് മന്ത്രിസഭാ യോഗം

Web Desk
0 Min Read

ദോഹ: കോവിഡ് നിയന്ത്രണങ്ങളിലെ മാറ്റങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിച്ചു. അമീരി ദിവാനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനങ്ങളുണ്ടായത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി അധ്യക്ഷത വഹിച്ചു.

city exchange

കോവിഡ് നിയന്ത്രണങ്ങളുടേയും മുന്‍കരുതലിന്റേയും ഭാഗമായി സ്വദേശികളും പ്രവാസികളും സന്ദര്‍ശകരും അടച്ച പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ തുറന്ന പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ല.

സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലെ ജോലിക്കാര്‍ക്ക് അവരുടെ ഓഫിസുകളില്‍ ജോലിക്ക് ഹാജരാകുന്നത് തുടരാം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!