

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസിയുടെ ക്ഷണം. ഫലസ്തീനുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ഉച്ചകോടിയില്‍ പങ്കെടുക്കാനും ഈജിപ്ത് അമീറിനെ ക്ഷണിച്ചു. ഒക്ടോബര്‍ 21ന് കെയ്റോയിലാണ് പലസ്തീനിയന്‍ ഉച്ചകോടി.

അമീരി ദിവാന്‍ ഓഫിസിലെത്തിയാണ് ഈജിപ്തിന്റെ അംബാസഡര്‍ അമര്‍ എല്‍ ഷെര്‍ബിനി അമീറുമായി കൂടിക്കാഴ്ച നടത്തി സന്ദേശം കൈമാറിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.
