ഇന്‍കാസ് കണ്ണൂര്‍ ജില്ലാ ഓണാഘോഷം

Web Desk
1 Min Read

ദോഹ: ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷ പരിപാടി ‘ചിങ്ങത്തേരില്‍’ എന്ന പേരില്‍ അരങ്ങേറി. ഹിലാല്‍ കലാക്ഷേത്രയില്‍ നടന്ന ചടങ്ങ് ജില്ലാ പ്രസിഡണ്ട് ശ്രീരാജ് എം പി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

city exchange

വിവിധ കലാപരിപാടികളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി മത്സരങ്ങളും അരങ്ങേറി. ഒ ഐ സി സി അംഗത്വ ക്യാംപയിനിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയുടെ ആദ്യ അംഗത്വ ഫോറം സീനിയര്‍ അംഗം മുഹമ്മദ് ഹസ്സന്‍ ഷാദുലിയില്‍ നിന്ന് ജില്ലാ പ്രസിഡണ്ട് ഏറ്റുവാങ്ങി. ആസ്റ്റര്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് അംഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ പ്രിവിലേജ് കാര്‍ഡിന്റെ വിതരണോദ്ഘാടനവും ചടങ്ങില്‍ നടന്നു. ആദ്യ കാര്‍ഡ് നിഹാസ് കോടിയേരി ഏറ്റുവാങ്ങി.

കള്‍ച്ചറല്‍ സെക്രട്ടറി സഫീര്‍ കരിയാട് ചടങ്ങിന് നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി സഞ്ജയ് രവീന്ദ്രന്‍ സ്വാഗതവും ട്രഷറര്‍ സുബൈര്‍ ആറളം നന്ദിയും രേഖപ്പെടുത്തി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!