സന്ദര്‍ശകര്‍ക്ക് പ്രതിമാസം 50 റിയാല്‍ എന്‍ട്രി വിസ ആരോഗ്യ ഇന്‍ഷൂറന്‍സ്

Web Desk
0 Min Read

ദോഹ: ഖത്തറിലേക്കുള്ള സന്ദര്‍ശകര്‍ക്കുള്ള എന്‍ട്രി വിസയ്ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം 50 റിയാലായി ക്രമീകരിച്ചതായി ഔദ്യോഗിക ഗസറ്റില്‍ അറിയിച്ചു. സന്ദര്‍ശകര്‍ക്കുള്ള ആരോഗ്യ പരിരക്ഷാ സേവനങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം നിര്‍ണ്ണയിക്കുന്നതിനുള്ള 2022ലെ പൊതുജനാരോഗ്യ മന്ത്രിയുടെ തീരുമാനം നമ്പര്‍ (17) സെപ്തംബര്‍ നാലിനാണ് പുറപ്പെടുവിച്ചത്. വിസ കാലാവധി ദീര്‍ഘിപ്പിക്കുമ്പോഴും ഇന്‍ഷൂറന്‍സ് പ്രീമിയം അതേ തുകയായിരിക്കും.

city exchange
Share This Article
Leave a Comment
error: Content is protected !!