

കൊച്ചി: വയോജനദിനത്തില്‍ തേവരയില്‍ കൊച്ചി കോര്‍പ്പറേഷന്‍ നടത്തുന്ന വൃദ്ധസദനത്തിലെ താമസക്കാര്‍ക്കായി കലാപരിപാടികള്‍ സംഘടിപ്പിച്ചും വാര്‍ധക്യകാല പരിചരണത്തിനാവശ്യമായ ഉത്പന്നങ്ങള്‍ സമ്മാനിച്ചും കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എ എന്‍ കെ ലൈഫ്കെയര്‍. അഡല്‍റ്റ് ഡയപ്പറുകള്‍, അണ്ടര്‍പാഡുകള്‍, വീല്‍ചെയര്‍, വാക്കറുകള്‍, വാക്കിംഗ് സ്റ്റിക്ക്, ഫേസ് മാസ്‌കുകള്‍, എക്സാമിനേഷന്‍ ഗ്ലൗസുകള്‍, ബി പി മോണിട്ടര്‍, ഹോട്ട് വാട്ടര്‍ ബാഗുകള്‍, ഹൗസ്ഹോള്‍ഡ് ഗ്ലൗസുകള്‍ എന്നിവയാണ് എ എന്‍ കെ ലൈഫ്കെയര്‍ മാനേജിംഗ് ഡയറക്ടര്‍ അങ്കിത് മേത്ത കൈമാറിയത്. കോര്‍പ്പറേഷന്‍ വെല്‍ഫെയര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബാ ലാല്‍ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എം പി ഉദ്ഘാടനം ചെയ്തു. ഡെവലപ്മെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ആര്‍ റെനീഷ്, ഗവണ്‍മെന്റ് ഓള്‍ഡ് ഏജ് ഹോം സൂപ്രണ്ട് സജീവ് എ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സ്റ്റുഡിയോ എം ബാന്‍ഡിന്റെ സംഗീതപരിപാടിയും വൃദ്ധസദനത്തിലെ താമസക്കാര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.

