കെ സി എഫ് ബഹ്‌റൈന്‍ മീലാദ് സമ്മേളനം നാളെ മനാമ കന്നഡ ഭവനില്‍

Web Desk
1 Min Read

മനാമ: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി, ‘പ്രവാചകന്റെ ജീവിതം മാനവികതയുടെ മാതൃക’ എന്ന പ്രമേയത്തില്‍ കര്‍ണാടക കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (കെ സി എഫ്) ബഹ്‌റൈന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം ആഗസ്റ്റ് 21 വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതല്‍ മനാമയിലെ കന്നഡ ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

city exchange

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രഗത്ഭവ്യക്തിത്വങ്ങള്‍ പ്രവാചകരുടെ മാനവിക ദര്‍ശനങ്ങളുടെ വര്‍ത്തമാനകാല പ്രസക്തിയെക്കുറിച്ച് സംസാരിക്കും. ദക്ഷിണേന്ത്യയിലെ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ നൗഫല്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തുന്ന സമ്മേളനം കെ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഹമീദ് സഅദി ഈശ്വരമംഗലം ഉദ്ഘാടനം ചെയ്യും.

കുടുംബങ്ങള്‍ക്കും മീലാദ് സമ്മേളനം വീക്ഷിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കെ സി എഫ്, ഐ സി എഫ്, ആര്‍ എസ് സി തുടങ്ങി വിവിധ സംഘടനാ- സ്ഥാപന നേതാക്കളും പ്രവര്‍ത്തകരും പരിപാടിയില്‍ സംബന്ധിക്കും. 63 ദിവസം നീണ്ടുനില്‍ക്കുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി മൗലിദ് മജ്‌ലിസ്, സ്‌നേഹസംഗമം, ഫ്‌ളാറ്റ് മൗലൂദ്, പുസ്തക പരിചയം, ഇശല്‍ വിരുന്ന് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളും നടക്കും

മനാമ കെ സി എഫ് സെന്ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കലന്തര്‍ മുസ്ലിയാര്‍, ജമാലുദ്ദീന്‍ വിട്ടല്‍, ഹാരിസ് സമ്പ്യ, ശിഹാബ് പരപ്പ, മന്‍സൂര്‍ ബെല്‍മ, മൂസാ പൈമ്പച്ചാല്‍, തൗഫീഖ് ബെല്‍ത്തങ്ങാടി, ലത്തീഫ് പേരോളി, ഷാഫി മാതാപുര, അബൂബക്കര്‍ പെരുവായ്, വേണൂര്‍ മുഹമ്മദ് അലി മുസ്ലിയാര്‍, നിയാസ് കൂര്‍നാട്, മജീദ് പൈമ്പച്ചാല്‍, അഷ്‌റഫ് റഞ്ചാടി തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!