

ദോഹ: വിശുദ്ധ റമദാന്‍ മാസത്തോടനുബന്ധിച്ച് ലുസൈല്‍ കൊട്ടാരത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഭരണകുടുംബത്തിലെ അംഗങ്ങള്‍ക്കും വിശിഷ്ട വ്യക്തികള്‍ക്കും വേണ്ടി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു.

അമീറിന്റെ പേഴ്സണല്‍ പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ താനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ താനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍ താനി എന്നിവര്‍ വിരുന്നില്‍ പങ്കെടുത്തു.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി, ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ശൈഖ് ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം, നിരവധി ശൈഖുമാര്‍ എന്നിവര്‍ വിരുന്നില്‍ പങ്കെടുത്തു.
