കോഴിക്കോട്ടെ പുതിയ ഡി സി സി ഓഫിസ് ഉദ്ഘാടനം 12ന് കെ സി വേണുഗോപാല്‍ നിര്‍വഹിക്കും

Web Desk
4 Min Read

കോഴിക്കോട്: അത്യാധുനിക സജ്ജീകരണങ്ങളോടെ നാലു നിലകളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഓഫിസ് ‘ലീഡര്‍ കെ കരുണാകരന്‍ മന്ദിരം’ 12ന് ശനിയാഴ്ച രാവിലെ 11ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നിര്‍വഹിക്കുമെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ അറിയിച്ചു.

city exchange

ലീഡര്‍ കെ. കരുണാകരന്‍ മന്ദിരം കോണ്‍ഗ്രസിന്റെ മാത്രം ഓഫിസ് ആയിരിക്കില്ല, മറിച്ച് പ്രയാസവും ബുദ്ധിമുട്ടും അനുഭവിക്കുന്ന എല്ലാവരുടെയും അഭയകേന്ദ്രം ആയിരിക്കും. പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ഓരോ വ്യക്തിയുടെയും മുമ്പില്‍ ഈ ഓഫീസ് തുറന്നിട്ടിരിക്കും. ഈ മന്ദിരം മലബാറിലെ മതേതരത്വ സംരക്ഷണത്തിന്റെ സിരാകേന്ദ്രം കൂടിയായിരിക്കുമെന്നും പ്രവീണ്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വയനാട് റോഡിലാണ് പുതിയ കോണ്‍ഗ്രസ് ഓഫിസ് മന്ദിരം.

ഡി സി സി ഓഫീസിന്റെ നിര്‍മ്മാണ പൂര്‍ത്തീകരണത്തിന്റെ ക്രെഡിറ്റ് ജില്ലയിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമാണ്. 24,000 ചതുരശ്ര അടിയില്‍ ആധുനിക സൗകര്യങ്ങളോടെ സംഘടനാ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയാണ് ഓഫിസ് നവീകരിച്ചിരിക്കുന്നത്. 27 മാസക്കാലം കൊണ്ടാണ് നവീകരണം പൂര്‍ത്തിയാക്കിയത്.

കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി ഉമ്മന്‍ചാണ്ടി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യും. ഗാന്ധി പ്രതിമ അനാച്ഛാദനം പ്രതിപക്ഷ നേതാവ് വി ഡി സതീശനും ജവഹര്‍ലാല്‍ നെഹ്റു പ്രതിമ അനാച്ഛാദനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലയും നിര്‍വഹിക്കും.

- Advertisement -
Ad image

ഡോ. കെ ജി അടിയോടി റിസര്‍ച്ച് സെന്റര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഡോ. ശശി തരൂര്‍ എം പി ഉദ്ഘാടനം ചെയ്യും. എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി മുഖ്യപ്രഭാഷണം നടത്തും. മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വിശിഷ്ടാതിഥി ആയിരിക്കും. കെ. കരുണാകരന്റെ പ്രതിമ മുന്‍ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ചാണ്ടിയുടെ പ്രതിമ മുന്‍ കെ പി സി സി പ്രസിഡന്റ് കെ മുരളീധരനും അനാച്ഛാദനം ചെയ്യും.

ജയ്ഹിന്ദ് സ്‌ക്വയര്‍ മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരനും എ സുജനപാല്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് റീഡിങ് റൂം യു ഡി എഫ് കണ്‍വീനര്‍ എം എം ഹസനും വി പി കുഞ്ഞിരാമക്കുറുപ്പ് സ്‌ക്വയര്‍ പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എം പിയും എം കമലം സ്‌ക്വയര്‍ എ കെ രാഘവന്‍ എം പിയും ഉദ്ഘാടനം ചെയ്യും.

എ ഐ സി സി സെക്രട്ടറിമാരായ മന്‍സൂര്‍ അലി ഖാന്‍, പി സി വിഷ്ണുനാഥ് എം എല്‍ എ, റോജി എം ജോണ്‍ എം എല്‍ എ, പി വി മോഹനന്‍, വിശ്വനാഥ പെരുമാള്‍ എന്നിവര്‍ പ്രത്യേക അഭിസംബോധന നിര്‍വഹിക്കും.

ആര്യാടന്‍ മുഹമ്മദ് സ്‌ക്വയര്‍ എ പി അനില്‍ കുമാര്‍ എം എല്‍ എയും എന്‍ പി മൊയ്തീന്‍ സ്‌ക്വയര്‍ അഡ്വ. ടി സിദ്ദിഖ് എം എല്‍ എയും അഡ്വ. പി ശങ്കരന്‍ മിനി ഓഡറ്റോറിയം ഷാഫി പറമ്പില്‍ എം പിയും സിറിയക് ജോണ്‍ സ്‌ക്വയര്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പിയും ഉദ്ഘാടനം ചെയ്യും.

കെ പി സി സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി എം ലിജു ആശംസാ പ്രസംഗം നടത്തും. എം ടി പത്മ സ്‌ക്വയര്‍ അഡ്വ. കെ ജയന്തും യു രാജീവന്‍ സ്‌ക്വയര്‍ അഡ്വ. പി എം നിയാസും കെ സാദിരിക്കോയ സ്‌ക്വയര്‍ എന്‍ സുബ്രഹ്മണ്യനും ഇ പി അച്ചുക്കുട്ടിനായര്‍ സ്‌ക്വയര്‍ കെ സി അബുവും ഉദ്ഘാടനം ചെയ്യും.

കെ പി സി സി ജനറല്‍ സെക്രട്ടറി കെ എ തുളസി, ഡി സി സി പ്രസിഡന്റുമാരായ എന്‍ ഡി അപ്പച്ചന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, വി എസ് ജോയ്, ചാണ്ടി ഉമ്മന്‍, കെ ബാലനാരായണന്‍, രമ്യ ഹരിദാസ്, കെ എം അഭിജിത്ത്, വിദ്യാ ബാലകൃഷ്ണന്‍, യു വി ദിനേശ് മണി, മാജൂഷ് മാത്യു, പി അശോകന്‍ സംസാരിക്കും.

ഉച്ചയ്ക്ക് രണ്ടരയോടെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും സാന്നിധ്യത്തില്‍ പുതിയ ഉമ്മന്‍ചാണ്ടി ഓഡിറ്റോറിയത്തില്‍ ഡി സി സി ജനറല്‍ ബോഡി യോഗം ചേരും. ഇതോടനുബന്ധിച്ച് ഒരുമാസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

കോഴിക്കോട് ബീച്ചില്‍ അരങ്ങേറുന്ന ത്രിവര്‍ണോത്സവത്തില്‍ പുസ്തകോത്സവം, ഫുഡ്ഫെസ്റ്റ്, മാധ്യമ സെമിനാര്‍, കോഴിക്കോടന്‍ കിസ, സംസ്‌കാരിക സദസ്സ്, നാടകങ്ങള്‍, ഗാന്ധി പ്രഭാഷണം, കലാ സാംസ്‌കാരിക സമ്മേളനം തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. ഏപ്രില്‍ ആറിന് ഡി സി സി ജനറല്‍ ബോഡിയില്‍ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പി എം നിയാസ്, മുന്‍ ഡി സി സി പ്രസിഡന്റ് കെ സി അബു, രാഷ്ട്രീയകാര്യ സമിതി അംഗം എന്‍ സുബ്രഹ്മണ്യന്‍, ഡി സി സി ഭാരവാഹികളായ പി എം അബ്ദുറഹ്മാന്‍, അഡ്വ. എം രാജന്‍, ചോലക്കല്‍ രാജേന്ദ്രന്‍, നിജേഷ് അരവിന്ദ്, ഹബീബ്, സുല്‍ഫിക്കര്‍അലി തുടങ്ങിയവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!