Entertainment
‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ ജൂണ്‍ 20ന്

കൊച്ചി: രഞ്ജിത്ത് സജീവ്, ജോണി ആന്റണി, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ജൂണ്‍ ഇരുപതിന് പ്രദര്‍ശനത്തിനെത്തുന്നു.


ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, അല്‍ഫോന്‍സ് പുത്രന്‍, ഡോ. റോണി, മനോജ് കെ യു, സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, മൂസി, ചാന്ദിനി, മെരീസ, അഖില അനോകി തുടങ്ങിയവരാണ് പ്രമുഖ താരങ്ങള്‍.

മൈക്ക്, ഖല്‍ബ്, ഗോളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.


ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളില്‍ ആന്‍, സജീവ്, അലക്‌സാണ്ടര്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി അയ്യപ്പന്‍
നിര്‍വഹിക്കുന്നു.
ശബരീഷ് വര്‍മ്മ എഴുതിയ വരികള്‍ക്ക് രാജേഷ് മുരുകേശന്‍ (നേരം,പ്രേമം ഫെയിം) സംഗീതം പകരുന്നു. എഡിറ്റര്‍- അരുണ്‍ വൈഗ, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിനി ദിവാകര്‍, കല- സുനില്‍ കുമരന്‍, മേക്കപ്പ്- ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കിരണ്‍ റാഫേല്‍, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, പരസ്യകല- യെല്ലോ ടൂത്ത്‌സ്, വിതരണം- സെഞ്ച്വറി റിലീസ്, പി ആര്‍ ഒ- എ എസ് ദിനേശ്.


