പൊന്നിയിന്‍ സെല്‍വനിലെ ലഹരി പടര്‍ത്തുന്ന ശ്രേയയുടെ രാക്ഷസ മാമനെ ഗാനമെത്തി ഞൊടിയിടയില്‍ തരംഗമായി

Web Desk
1 Min Read

ചെന്നൈ: സംവിധായകന്‍ മണിരത്‌നത്തിന്റെ ഡ്രീം പ്രൊജക്ടായ പൊന്നിയിന്‍ സെല്‍വന് വേണ്ടി റഫീക് അഹമ്മദ് രചിച്ച് എ ആര്‍ റഹ്മാന്‍ ഈണമിട്ട് സംഗീതം പകര്‍ന്ന ‘രാക്ഷസ മാമനെ, രാവിന്റെ സൂര്യനെ, ഓട പഴം പോലെ നീ കോപം കൊള്ളാതേ’ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ അണിയറക്കാര്‍ പുറത്തു വിട്ടു. ശ്രോതാക്കളുടെ സിരകളില്‍ ലഹരിയായി പടരുന്ന ശൈലിയിലാണ് ശ്രേയാ ഘോഷാല്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. പാലക്കാട് ശ്രീറാം, മഹേഷ് വിനായക്‌റാം എന്നിവര്‍ ശ്രേയക്കൊപ്പം പാടിയിട്ടുണ്ട്. വന്തിയ തേവനായി എത്തുന്ന കാര്‍ത്തിയുടെ കഥാപാത്രത്തെ വര്‍ണ്ണിക്കുന്നതാണ് ഗാനം. വീഡിയോ പുറത്തിറങ്ങി ഞൊടിയിടയില്‍ തന്നെ പാട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

city exchange

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മണിരത്‌നം അണിയിച്ചൊരുക്കിയ മള്‍ട്ടി സ്റ്റാര്‍ ബ്രന്മാണ്ഡ ചിത്രമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. അമ്പതുകളില്‍ തമിഴ് ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തി രചിച്ച ഭാഷയ്ക്കതീതമായി വായനക്കാരെ ആകര്‍ഷിച്ച് വിശ്വ പ്രസിദ്ധിയാര്‍ജ്ജിച്ച 2400 പേജുകളുള്ള ചരിത്ര നോവലാണ് പൊന്നിയിന്‍ സെല്‍വന്‍.

വിക്രം, കാര്‍ത്തി, ജയം രവി, ജയറാം, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ബാബു ആന്റണി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍,, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, ഐശ്വര്യ ലക്ഷ്മി, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലെ ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

- Advertisement -
Ad image

കേരളത്തിലെ വിതരണവകാശം ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസിനാണ്. മണിരത്‌നത്തിന്റെ മെഡ്രാസ് ടാക്കീസും സുഭാസ്‌ക്കരന്റെ ലൈക്കാ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിച്ച രണ്ടു ഭാഗങ്ങളുള്ള പൊന്നിയിന്‍ സെല്‍വന്റെ ഒന്നാം ഭാഗം (പി എസ് 1) സെപ്റ്റംബര്‍ 30ന് ലോകമെമ്പാടും റിലീസ് ചെയ്യും.

Share This Article
Leave a Comment
error: Content is protected !!