
കൊച്ചി: ഗൗതം മേനോന്റെ സംവിധാനത്തില്‍ ചിമ്പു നായകനാകുന്ന ‘വെന്ത് തനിന്തത് കാടിലെ’ ഉന്നെ നെനച്ചതും മനസ്സ് മയങ്ങുതേ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസായി. എ ആര്‍ റഹ്മാന്റെ സംഗീത സംവിധാനത്തില്‍ ശ്രേയഘോഷാല്‍, സര്‍താക് കല്യാണി എന്നിവരാണ് ആലാപനം. താമരയാണ് ഗാനരചന.

വിവിധ ഗെറ്റപ്പുകളില്‍ ചിമ്പു പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് വെന്ത് തണിന്തത് കാട്. വിണ്ണൈ താണ്ടി വരുവായാ, അച്ചം യെണ്‍പത് മടമൈയെടാ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുന്ന ചിത്രമാണിത്.


രണ്ടു ഭാഗങ്ങളിലായിറങ്ങുന്ന സിനിമയുടെ ആദ്യ പാര്‍ട്ടിന്റെ ട്രെയിലറിന് ഗംഭീര സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ചത്. ട്രെന്‍ഡിങ്ങില്‍ മുന്നിലുള്ള ചിത്രത്തിന്റെ ട്രെയ്‌ലര്‍ 18 ലക്ഷം പേരാണ് ഇതുവരെ കണ്ടത്. രണ്ടാം ഭാഗം വരുന്നുണ്ട് എന്ന സൂചനയും ട്രെയിലറിലുണ്ട്. മലയാളി താരങ്ങളായ നീരജ് മാധവ്, സിദ്ദിഖ് എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്. രാധിക ശരത്കുമാറും താരനിരയിലുണ്ട്.
ജയമോഹന്റേതാണ് തിരക്കഥ. സിദ്ധാര്‍ഥ നൂനിയാണ് ക്യാമറ. വേല്‍സ് ഫിലിംസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ബാനറില്‍ ഡോ. ഇഷാരി കെ ഗണേഷാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഉദയ നിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ചിത്രത്തിന്റെ വിതരണത്തില്‍ പങ്കാളികളാണ്. കേരളത്തില്‍ ഷിബു തമീന്‍സിന്റെ നേതൃത്വത്തിലുള്ള റിയാ ഷിബുവിന്റെ എച്ച് ആര്‍ പിക്‌ചേഴ്‌സ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നു. ഈ മാസം 15-ന് ചിത്രം തിയേറ്ററുകളിലെത്തും. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

