സാജിര്‍ സദഫിന്റെ ‘പട്ടാപ്പകല്‍’ പൂജയും ടൈറ്റില്‍ലുക്ക് ലോഞ്ചും

Web Desk
1 Min Read

കൊച്ചി: ‘കോശിച്ചായന്റെ പറമ്പ്’ എന്ന ചിത്രത്തിന് ശേഷം സാജിര്‍ സദഫ് സംവിധാനം ചെയ്യുന്ന ‘പട്ടാപ്പകല്‍’ എന്ന ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ ലുക്ക് ലോഞ്ചും നടന്നു. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറില്‍ എന്‍ നന്ദകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോമഡി എന്റര്‍ടൈനര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന് പി എസ് അര്‍ജുനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ മൂന്നിന് കോട്ടയത്തും പരിസരത്തുമായി ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണന്‍ പട്ടേരിയാണ് നിര്‍വ്വഹിക്കുന്നത്.

city exchange

അഭിരാം രാധാകൃഷ്ണന്‍, സുധി കോപ്പ, കിച്ചു ടെല്ലസ്, ജോണി ആന്റണി, രമേഷ് പിഷാരടി, വിനീത് തട്ടില്‍, ഫ്രാങ്കോ ഫ്രാന്‍സിസ്, പ്രശാന്ത് മുരളി, ഗോകുലന്‍, രഞ്ജിത്ത് കൊങ്കല്‍, രഘുനാഥ്, വൈശാഖ് വിജയന്‍, ഗീതി സംഗീത, മഞ്ജു പത്രോസ്, ആമിന, സന്ധ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘കോശിച്ചായന്റെ പറമ്പ്’ന് ശേഷം കണ്ണന്‍ പട്ടേരിയും ജസ്സല്‍ സഹീറും സാജിര്‍ സദഫുമായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.

ജസ്സല്‍ സഹീര്‍ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് ഷാന്‍ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. മനു മഞ്ജിത്തിന്റെതാണ് വരികള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നിസാര്‍ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനീഷ് ജോര്‍ജ്, കലാസംവിധാനം: സന്തോഷ് വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം: ഗഫൂര്‍ മുഹമ്മദ്, മേക്കപ്പ്: ജിതേഷ് പൊയ്യ, ആക്ഷന്‍: മാഫിയ ശശി, കൊറിയോഗ്രഫി: ജിഷ്ണു, സ്റ്റില്‍സ്: ഹരീസ് കാസിം, പി. ആര്‍ ഒ: പി ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: പ്ലമേറിയ മൂവീസ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!