

ദോഹ: ജി സി സി രാജ്യങ്ങളിലെവിടെയെങ്കിലും സാധുവായ ലൈസന്‍സ് ഉണ്ടെങ്കില്‍ ഖത്തറിലെ റസിഡന്റ് വിസ ഉടമയ്ക്ക് നേരിട്ട് ഡ്രൈവിംഗ് ടെസ്റ്റിന് റജിസ്റ്റര്‍ ചെയ്യാമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് വിഭാഗം ഫസ്റ്റ് ലഫ്റ്റനന്റ് മുഹമ്മദ് അല്‍ അംറി അറിയിച്ചു. ഖത്തര്‍ ടി വിയില്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജി സി സി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അവരുടെ ലൈസന്‍സ് ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സാക്കി മാറ്റാനുമാവും. ഖത്തറിലെ ട്രാഫിക്ക് നിയമപ്രകാരം ഖത്തറിലെത്തുന്ന ജി സി സി രാജ്യങ്ങളിലെ സാധുവായ ലൈസന്‍സ് ഉള്ളവര്‍ക്ക് രാജ്യത്ത് പ്രവേശിച്ച തിയ്യതി മുതല്‍ മൂന്ന് മാസം വരെ വാഹനമോടിക്കാന്‍ അനുമതിയുണ്ട്. ഖത്തറിലെത്തിയ തിയ്യതി ഹാജരാക്കാന്‍ പാസ്‌പോര്‍ട്ടോ എന്‍ട്രി വിസയോ എപ്പോഴും കൈവശം വെക്കേണ്ടതുണ്ട്.
