

ദോഹ: ഖത്തര്‍ ഐ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ഐ എന്‍ എല്‍ സ്ഥാപക ദിനം നജ്മയിലുള്ള സെഞ്ചുറി റസ്റ്റോറന്റില്‍ സംഘടിപ്പിച്ചു.

ഖത്തര്‍ ഐ എം സി സി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ഇല്യാസ് മട്ടന്നൂര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ജാബിര്‍ ബേപ്പൂര്‍ സ്വാഗതം പറഞ്ഞു. എന്‍ പി മുനീര്‍ മുഖ്യപ്രഭാഷണം നടത്തി. ടി ടിനൗഷിര്, ജബ്ബാര്‍ ഇരിക്കൂര്‍, ഷംസുദ്ധീന് വില്യാപള്ളി, സാദിഖ് കുളിയങ്കാല്‍, പി വി മുനിര്‍, കബീര്‍ വൈ എ, അമീര്‍ ഷൈക്ക്, ഹാരിസ് കുളിയങ്കാല്‍ എന്നിവര്‍ പ്രസംഗിച്ചു. മുബാറക് നെല്ലിയാളി നന്ദി പറഞ്ഞു.
