

ദോഹ: ഐ സി സി നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ ഇന്‍കാസ് തെരഞ്ഞെടുപ്പില്‍ ഭാരവാഹിത്വം ലഭിച്ചവര്‍ അധികാരമേറ്റു. ഐ സി സി അശോകാ ഹാളില്‍ സ്ഥാനാരോഹണ ചടങ്ങ് നടന്നു. രണ്ട് വനിതകള്‍ ഉള്‍പ്പെടെ 11 പേരാണ് ചുമതലയേറ്റത്. ഹൈദര്‍ ചുങ്കത്തറയാണ് പ്രസിഡന്റ്.


ചടങ്ങിനോടനുബന്ധിച്ച് രാഗാ 2022 കലാസാംസ്‌കാരിക പരിപാടികളും നടന്നു. നിരവധി മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തു.


പുതിയ കമ്മിറ്റിയില്‍ പ്രസിഡന്റായി ഹൈദ്രു ഓറോത്തില്‍ എന്ന ഹൈദര്‍ ചുങ്കത്തറയാണ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് വനിതാ സംവരണം ഉള്‍പ്പെടെ 11 പേരെയാണ് മാനേജിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറയ്ക്ക് പുറമേ വനിതാ സംവരണ അംഗങ്ങളായി ജിഷ ജോര്‍ജ്ജ്, മഞ്ജുഷ ശ്രീജിത്ത് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. മാനേജിംഗ് കമ്മിറ്റി ജനറല്‍ സീറ്റില്‍ ഈപ്പന്‍ പുളിവേലില്‍ തോമസ് (ഈപ്പന്‍ പി തോമസ്), ഷിജു കുര്യാക്കോസ്, അബ്ദുല്‍ മജീദ് ചെറിയത്ത്, ആന്റണി ജോണ്‍ (ജോയ് പോച്ചവിള), മുബാറക്ക് അബ്ദുല്‍ അഹദ്, ഷിബു സുകുമാരന്‍, അബ്ദുല്‍ ബഷീര്‍ തുവാരിക്കല്‍, പ്രേംജിത്ത് കുട്ടംപറമ്പത്ത് വെള്ളുന്നി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യന്‍ എംബസി ഇടപെട്ട് ഭരണഘടന പ്രകാരം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഐ സി സി നിര്‍ദ്ദേശത്തില്‍ ഇന്‍കാസില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സംഘടനകള്‍ നിയമപ്രകാരം തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ തെരഞ്ഞെടുക്കണമെന്നും നിശ്ചിത ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചില്ലെങ്കില്‍ ഐ സി സി അംഗത്വം ഉള്‍പ്പെടെ നഷ്ടമാകുമെന്നും മുന്നറിയിപ്പ് ലഭിച്ചതിന് ശേഷമാണ് ഇന്‍കാസില്‍ തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്

സമീര്‍ ഏറാമലയെ ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കാലങ്ങളായി തുടരുന്ന ഇന്‍കാസിലെ വിഭാഗീയത നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതിലും പ്രഖ്യാപിക്കുന്നതിലും പ്രതിഫലിക്കുകയായിരുന്നു.
ആഗോളവാര്‍ത്ത വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

