

ദോഹ: നിരോധിത പുകയില ഉത്പന്നം ഖത്തറിലേക്ക് കള്ളക്കടത്ത് നടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും കസ്റ്റംസ് അധികൃതര്‍ പിടികൂടി. നിരോധിത പുകയില ഉത്പന്നത്തിന്റെ 26.9 കിലോഗ്രാം പിടികൂടി മൂന്ന് ദിവസം പിന്നിട്ടപ്പോഴാണ് അതേസാധനം വീണ്ടും ഖത്തറിലെത്തിക്കാനുള്ള ശ്രമം അധികൃതര്‍ പിടികൂടിയത്.

യാത്രക്കാരന്റെ ബാഗില്‍ നിന്നും ഒളിപ്പിച്ച നിലയില്‍ 30 കിലോഗ്രാം നിരോധിത ഉത്പന്നമാണ് കണ്ടെത്തിയത്. പിടികൂടിയ കള്ളക്കടത്ത് സാമഗ്രിയുടെ ഫോട്ടോ അധികൃതര്‍ പുറത്തുവിട്ടു. നിരോധിത ഉത്പന്നങ്ങള്‍ രാജ്യത്തേക്ക് കടത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ അധികൃതര്‍ മുന്നറിയിപ്പ് നല്കി.
