റവാബി ഹൈപ്പര്‍ മാര്‍ക്കറ്റ് ഇസ്ഗാവ 2023 ജനുവരിയില്‍

Web Desk
2 Min Read

ദോഹ: റവാബി മാനേജ്‌മെന്റിന് കീഴില്‍ ജി സി സിയിലെ 17-ാമത്തെ റീട്ടയില്‍ സ്‌റ്റോര്‍ റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് ഇസ്ഗാവ 2023 ജനുവരി അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റവാബി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അജ്മല്‍ അബ്ദുല്ല പ്രഖ്യാപിച്ചു. ഒറ്റ നിലയിലുള്ള ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റായിരിക്കും റവാബി ഹൈപ്പര്‍ മാര്‍ക്കറ്റ് ഇസ്ഗാവ.

city exchange

ഒരുലക്ഷത്തി ഇരുപതിനായിരത്തിലേറെ ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന റവാബി ഹൈപ്പര്‍ മാര്‍ക്കറ്റ് ഇസ്ഗാവയില്‍ 400ലേറെ കാറുകള്‍ക്ക് പാര്‍ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും. ഭക്ഷ്യ- ഭക്ഷ്യേതരം, ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍, എന്റര്‍ടെയ്ന്‍മെന്റ്, കുട്ടികളുടെ വിനോദങ്ങള്‍, കഫേകള്‍, ഫുഡ് കോര്‍ട്ട്, ഹോട്ട് ഫുഡ് വിഭാഗം, ലോകോത്തര ഫുഡ് ആന്റ് ബീവറേജ് ബ്രാന്റുകള്‍, മണി എക്‌സ്‌ചേഞ്ച്, ഹെല്‍ത്ത് ക്ലബ്, പ്രീമിയം അറബിക്ക് സ്വീറ്റ്‌സ് സ്റ്റോര്‍സ്, ഉരീദു, വോഡഫോണ്‍ സ്‌റ്റോറുകള്‍, അന്താരാഷ്ട്ര ബ്രാന്റ് സ്‌റ്റോറുകള്‍ തുടങ്ങി എല്ലാ ഷോപ്പിംഗും സേവനങ്ങളും ഒറ്റ നിലയില്‍ ലഭ്യമാകും. കുടുംബത്തിന് അത്യാധുനിക ഷോപ്പിംഗ് അന്തരീക്ഷം നല്‍കുകയും ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം തെരഞ്ഞെടുക്കാവുന്ന സൗകര്യങ്ങള്‍ ലഭ്യമാകുന്നതുമായിരിക്കും റവാബി ഹൈപ്പര്‍ മാര്‍ക്കറ്റ് ഇസ്ഗാവയെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.

ഫ്രഷ് ബെയ്ക്ക്ഡ് ഉത്പന്നങ്ങള്‍, സീ ഫുഡ് വിഭാഗം, മാംസം, ഫ്രഷ് ഫ്രൂട്ട്‌സും പച്ചക്കറികളും തുടങ്ങി കാല്‍ലക്ഷം ചതുരശ്ര അടിയിലാണ് ഒരുക്കുന്നത്. ഉപഭോക്താക്കളെ സംതൃപ്തിപ്പെടുത്തുന്ന വിധത്തില്‍ 45ലേറെ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത വ്യത്യസ്ത ഉത്പന്നങ്ങള്‍ ലഭ്യമാക്കും. പരിസ്ഥിതി സൗഹൃദ പരിതസ്ഥിതി സൃഷ്ടിക്കുന്ന വിധത്തില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിംഗ് മെഷീനുകള്‍ ഉള്‍പ്പെടെ സ്റ്റോറില്‍ ഉറപ്പുവരുത്തുന്നുണ്ട്.

- Advertisement -
Ad image

എക്‌സ്പ്രസ് ചെക്ക്ഔട്ടുകള്‍, സെല്‍ഫ് ചെക്കൗട്ടുകള്‍, ഓണ്‍ലൈന്‍ ഷോപ്പിംഗ് വിത്ത് ഫ്രീ ഹോം ഡെലിവറി, ക്ലിക്ക് ആന്റ് കലക്ട്, പ്രീമിയം പ്രിവിലേജ് ക്ലബ് അംഗത്വം, എളുപ്പത്തിലുള്ള ഷോപ്പിംഗിന് സ്മാര്‍ട്ട് ടോക്കണ്‍ തുടങ്ങി ഹൈപ്പര്‍മാര്‍ക്കറ്റിനകത്ത് കുട്ടികള്‍ക്കുള്ള കളി സ്ഥലം, ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് ഏരിയ, ലോഞ്ച് സൗകര്യം ഉള്‍പ്പെടെ കുടുംബ കേന്ദ്രീകൃതമായ സൗകര്യങ്ങളെല്ലാം ഒരുക്കുന്നുണ്ട്.  

ഉപഭോക്താക്കള്‍ക്ക് സുഖകരമായും സൗകര്യപ്രദമായും ഷോപ്പിംഗ് നടത്താന്‍ മികച്ച ഡിസൈനില്‍ ഒരുക്കുന്ന ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വിവിധ സമൂഹങ്ങളില്‍ നിന്നുള്ള തൊഴിലന്വേഷകര്‍ക്ക് സാധ്യതയും നല്‍കുന്നു. സാമൂഹ്യ സേവനത്തിന്റെ ഭാഗമായി അഹ്‌ലന്‍ ക്ലബ് അംഗത്വ പ്രോഗ്രാമിലൂടെ ഖത്തര്‍ ചാരിറ്റിയുമായും സഹകരിക്കുന്നുണ്ട്.

സ്‌കൂളുകള്‍, സ്‌റ്റേഡിയം, ബസ് സ്‌റ്റേഷന്‍, പെട്രോള്‍ സ്‌റ്റേഷന്‍, പാര്‍ക്ക്, ഹെല്‍ത്ത് സെന്റര്‍, വില്ല പ്രൊജക്ടുകള്‍ തുടങ്ങിയവയുള്ള ഇസ്ഗാവയിലേക്ക് ഹൈവേകളില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാനാവും. പ്രദേശത്തിനു ചുറ്റും ഖത്തരികളും പ്രവാസികളും താമസിക്കുന്നുണ്ട്.

റീട്ടയില്‍ ഔട്ട്‌ലെറ്റുകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഉടന്‍ ഐന്‍ഖാലിദിലും പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുന്നതായി മാനേജ്‌മെന്റ് അറിയിച്ചു. എഫ് എം സി ജി ഹോള്‍സെയില്‍ വിതരണത്തിന്റെ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി റവാബി ഫുഡ് ഇന്റര്‍നാഷണല്‍ 1,60,000 ചതുരശ്ര അടിയില്‍ ഉംസലാല്‍ ജരീര്‍ അല്‍ സമൂര്‍ ലോജിസ്റ്റിക്‌സ് പാര്‍ക്കില്‍ വെയര്‍ഹൗസ് ഉടന്‍ തുടങ്ങും.

മികച്ച ഉപഭോക്തൃ അനുഭവങ്ങള്‍ക്കായി പുതിയ അഹ്‌ലന്‍ പ്രീമിയം ക്ലബ് അംഗത്വം ആരംഭിക്കുന്നതിന് പുറമേ റവാബി ഗ്രൂപ്പിന്റെ പുതിയ ലോഗോയും പുറത്തിറക്കും.

ഫിനാന്‍സ് മാനേജര്‍ ഫൈസല്‍ പന്തലിങ്ങല്‍, അഡ്മിന്‍ മാനേജര്‍ മുഹമ്മദ് ജംഷീര്‍, ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ ഷിജു മലയില്‍, എച്ച് ആര്‍ മാനേജര്‍ ഷാനവാസ് രാജ സലിം, റീട്ടയില്‍ പര്‍ച്ചേസ് മാനേജര്‍ ഇസ്മാഈല്‍, റീട്ടയില്‍ ഓപറേഷന്‍സ് മാനേജര്‍ ജോജോ റോബര്‍ട്ട്, മാനേജ്‌മെന്റ് പ്രതിനിധി റയീസ്, ഐ ടി മാനേജര്‍ മുഹമ്മദ് അലി, റവാബി ഹൈപ്പര്‍ മാര്‍ക്കറ്റ് ഇസ്ഗാവ മാനേജര്‍ അന്‍സാര്‍ എന്നിവരും ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അജ്മലിനോടൊപ്പമുണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!