

ദോഹ: അപകടത്തെ തുടര്‍ന്ന് പരിമിതമായ ചലനശേഷിയെ അതിജീവിച്ച കാട്ടുകണ്ടി കുഞ്ഞബ്ദുല്ലയുടെ ജീവിതാനുഭവങ്ങളുടെ ആത്മാവിഷ്‌ക്കാരമായ ‘പ്രത്യാശയുടെ അത്ഭുതഗോപുരം’ പുസ്തകത്തിന്റെ മൂന്നാം പതിപ്പ് ഖത്തറില്‍പ്രകാശനം ചെയ്തു.

ഹ്രസ്വസന്ദര്‍ശനത്തിനായി ഖത്തറില്‍ എത്തിയ കാട്ടുകണ്ടി കുഞ്ഞബ്ദുല്ലയുടെ കുടുംബാംഗങ്ങളും നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് വിഷന്‍ മീഡിയയുടെ ബാനറില്‍ നിലമ്പൂര്‍ ഫ്രണ്ട്‌സ്മായി സഹകരിച്ചുകൊണ്ട് ഐ സി സി അശോക ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മലയാളം മൂന്നാം പതിപ്പ്, ഇംഗ്ലീഷ്, അറബിക്ക് പരിഭാഷകള്‍ ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്മാന്‍, വാണിജ്യ പ്രമുഖന്‍ ഷാഫി ഹാജി എന്നിവരാണ് പ്രകാശനം ചെയ്തത്.

എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ മലയാളം മേധാവി കരീം മാസ്റ്റര്‍ പുസ്തകം പരിചയപെടുത്തി. ഖത്തര്‍ കെ എം സി സി സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍, ഇന്ത്യന്‍ ഓഥേഴ്സ് ഫോറം ജനറല്‍ സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ, ഐ സി ബി എഫ് എം സി മെമ്പറും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, യുവാകലാ സാഹിതി പ്രസിഡണ്ട് അജിത് പിള്ള, ശ്രീകല ജിനന്‍, അംതാസ് മാവിലടി, സമീര്‍ (ചാലിയാര്‍ ദോഹ), നിസാര്‍ തൗഫീഖ്, അഡ്വ. സക്കറിയ, ഷമീന ഹിഷാം (ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം), അഷ്റഫ് പയ്യോളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
ഗ്രന്ഥകര്‍ത്താവ് കാട്ടുകണ്ടി കുഞ്ഞബ്ദുള്ള മറുപടി പ്രസംഗം നടത്തി.അതിജീവന നാളുകളുടെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് ഗ്രന്ഥകര്‍ത്താവിന്റെ ജീവിതപങ്കാളി
റുക്കിയ കുഞ്ഞബ്ദുള്ള സംസാരിച്ചു.
വിഷന്‍ മീഡിയ എം ഡി അബ്ദുല്‍ ഫത്താഹ് സ്വാഗതവും അക്ബര്‍ വെളിയംകോട് നന്ദിയും പറഞ്ഞു. ഹഫീസുള്ള കെ വിഅവതാരകനായിരുന്നു. റീജന്‍സി ഗ്രൂപ്പ് എം ഡി അമീറുദീന്‍, വിഷന്‍ മീഡിയ എം ഡി അബ്ദുല്‍ ഫത്താഹ്, എഴുത്തുകാരനും പ്രഭാഷകനുമായ എം ടി നിലമ്പൂര്‍ എന്നിവരടങ്ങിയ ഓര്‍ഗനൈസിങ്ങ് കമ്മിറ്റിയാണ് പുസ്തക പ്രകാശന ചടങ്ങിന് നേതൃത്വം നല്‍കിയത്.

