Connect with us

Featured

ജി സി സി ബീച്ച് ഗെയിംസില്‍ തിളങ്ങി ഖത്തര്‍ അത്ലറ്റുകള്‍

Published

on


ദോഹ: ജി സി സി ബീച്ച് ഗെയിംസില്‍ ഖത്തര്‍ താരങ്ങളുടെ തകര്‍പ്പന്‍ പ്രകടനം. വോളിബോള്‍ താരങ്ങളായ അഹമ്മദ് ടിജാനും ഷെറിഫ് യൂനൗസും വീണ്ടും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഖത്തര്‍ സ്വര്‍ണം നേടി.

കുതിരസവാരി ഇനത്തില്‍ വ്യക്തിഗത റിംഗ് ആന്റ് പെഗ് ഇനത്തില്‍ റാഷിദ് അല്‍-ദോസാരി സ്വര്‍ണ്ണം കരസ്ഥമാക്കി. ജൂനിയര്‍ ഒപ്റ്റിമിസ്റ്റ് സെയിലിംഗ് വിഭാഗത്തില്‍ തമീം ഖാലിദ് ഷംസ് വെങ്കലം നേടി.


error: Content is protected !!