

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഇന്ത്യയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനം നടത്തും. ഫെബ്രുവരി 17, 18 തിയ്യതികളിലാണ് അമീറിന്റെ ഇന്ത്യയിലെ ഔദ്യോഗിക സന്ദര്‍ശനം.

ഇതിനു മുമ്പ് 2015ലാണ് അമീര്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയത്. 2016-ലും 2024-ലും ഇന്ത്യന്‍ പ്രധാനമന്ത്രി മോഡി ഖത്തറില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍ താനിയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും കൂടിക്കാഴ്ച നടത്തിയിരുന്നു.
