
2026 ഫിഫ ലോകകപ്പില്‍ ഇനി കിരീടപ്പോരാട്ടം എട്ട് ടീമുകള്‍ക്കിടയില്‍ മാത്രം. മത്സരത്തിനിറങ്ങിയ 48 ടീമുകളില്‍ 40 എണ്ണവും ഇതിനകം നാട്ടിലേക്ക് മടങ്ങിയിരിക്കുകയോ മടങ്ങാനുള്ള ഒരുക്കത്തിലോ ആണ്. അമേരിക്കന്‍ മണ്ണില്‍ ഇനി ലോക ഫുട്‌ബോളിന്റെ ഏറ്റവും വലിയ ബഹുമതിക്കായി ഏറ്റുമുട്ടുക എട്ട് വമ്പന്മാര്‍.

ടൂര്‍ണമെന്റിലെ ആദ്യ നാല് സീഡുകളും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. എന്നാല്‍ 104 മത്സരങ്ങളില്‍ 100 എണ്ണം പൂര്‍ത്തിയാകുമ്പോള്‍ സെമിഫൈനലിലേക്ക് മുന്നേറുന്ന നാലു ടീമുകള്‍ ആരൊക്കെയാകും എന്നതാണ് ഇനി ലോകം ഉറ്റുനോക്കുന്നത്.

ഫ്രാന്‍സിനോട് പ്രതികാരം തേടി മൊറോക്കോ
2022 ഖത്തര്‍ ലോകകപ്പിലെ സെമിഫൈനലിന്റെ ആവര്‍ത്തനമാണ് ഇത്തവണത്തെ മൊറോക്കോഫ്രാന്‍സ് പോരാട്ടം. അന്ന് സ്വപ്‌നതുല്യ മുന്നേറ്റം നടത്തിയ മൊറോക്കോയെ ചാമ്പ്യന്‍മാരായിരുന്ന ഫ്രാന്‍സ് പുറത്താക്കിയിരുന്നു.
ക്രൊയേഷ്യയെയും ബെല്‍ജിയത്തെയും പിന്നിലാക്കി ഗ്രൂപ്പില്‍ ഒന്നാമതെത്തിയ മൊറോക്കോ, പ്രീക്വാര്‍ട്ടറില്‍ സ്‌പെയിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തുകയും ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ 1-0ന് കീഴടക്കുകയും ചെയ്താണ് സെമിയിലെത്തിയത്. എന്നാല്‍ പരിക്കുകളും ക്ഷീണവും അവരുടെ പ്രകടനത്തെ ബാധിച്ചു. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ ലീഡ് വഴങ്ങിയതോടെ കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമായി.
എന്നിരുന്നാലും 60 ശതമാനം പന്തടക്കവും ഫ്രാന്‍സിനെക്കാള്‍ കൂടുതല്‍ കോര്‍ണറുകളും 10 ഷോട്ടുകളും നേടിയ മൊറോക്കോ മികച്ച പോരാട്ടം കാഴ്ചവെച്ചു. പക്ഷേ ലക്ഷ്യത്തിലെത്തിയത് ഒരു ഷോട്ട് മാത്രം. അവസാന നിമിഷങ്ങളില്‍ ഫ്രാന്‍സ് രണ്ടാം ഗോള്‍ നേടി വിജയം ഉറപ്പിച്ചു.
നാലുവര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം മാറിയിരിക്കുകയാണ്. 2022ലെ ടീമില്‍ നിന്ന് ഒമ്പത് താരങ്ങളാണ് ഇത്തവണയുള്ളത്. മുഹമ്മദ് ഔഹ്ബി മുഖ്യപരിശീലകനായെത്തിയതോടെ ടീമിന്റെ ശൈലിയിലും മാറ്റമുണ്ടായി. കാനഡയെ 3-0ന് തോല്‍പ്പിച്ച പ്രീക്വാര്‍ട്ടര്‍ വിജയത്തില്‍ മൊറോക്കോയുടെ കൗണ്ടര്‍ അറ്റാക്ക് അതിശക്തമായിരുന്നു.
അതേസമയം സെനഗലിനെതിരായ ആദ്യ മത്സരത്തില്‍ കൗണ്ടര്‍ അറ്റാക്കിനെതിരെ ഫ്രാന്‍സ് ബുദ്ധിമുട്ടിയെങ്കിലും പിന്നീട് തുടര്‍ച്ചയായി വിജയങ്ങള്‍ സ്വന്തമാക്കി ആത്മവിശ്വാസത്തോടെയാണ് ക്വാര്‍ട്ടറിലെത്തിയത്. കിലിയന്‍ എംബാപ്പെ, മൈക്കല്‍ ഒലിസെ, ഉസ്മാന്‍ ഡെംബലെ എന്നിവരുടെ ആക്രമണനിരയെ പിടിച്ചുകെട്ടാനായാല്‍ മാത്രമേ മൊറോക്കോയ്ക്ക് അട്ടിമറി പ്രതീക്ഷിക്കാനാകൂ.
സ്‌പെയിനിനെതിരെ ബെല്‍ജിയത്തിന് ഭാഗ്യം മാത്രം പോര
ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങള്‍ക്കുശേഷം ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനലിലെത്തുമെന്ന് അധികമാരും കരുതിയിരുന്നില്ല. ഈജിപ്തിനോട് സമനിലയും ഇറാനെതിരെ പത്ത് പേരുമായി സമനിലയും വഴങ്ങിയ ബെല്‍ജിയം ന്യൂസിലന്‍ഡിനെ വന്‍മാര്‍ജിനില്‍ തോല്‍പ്പിച്ചാണ് നോക്കൗട്ടിലെത്തിയത്.
സെനഗലിനെതിരെ അവസാന നിമിഷങ്ങളില്‍ നടത്തിയ തിരിച്ചുവരവും അമേരിക്കയെ 4-1ന് കീഴടക്കിയ പ്രകടനവും ആത്മവിശ്വാസം നല്‍കിയെങ്കിലും, ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങാത്ത ലോക മൂന്നാം റാങ്കുകാരായ സ്‌പെയിനിനെതിരെ അതേ ഭാഗ്യം ആവര്‍ത്തിക്കുക എളുപ്പമാകില്ല.
ഗോള്‍ഡന്‍ ബൂട്ട് പോരില്‍ ഹാലന്‍ഡും കെയ്‌നും നേര്‍ക്കുനേര്‍
ടൂര്‍ണമെന്റില്‍ ആദ്യമായാണ് ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ മുന്നിലുള്ള രണ്ട് സൂപ്പര്‍താരങ്ങള്‍ നേര്‍ക്കുനേര്‍ എത്തുന്നത്. നോര്‍വേയുടെ എര്‍ലിങ് ഹാലന്‍ഡും ഇംഗ്ലണ്ടിന്റെ ഹാരി കെയ്‌നും തമ്മിലുള്ള പോരാട്ടം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
നാല് മത്സരങ്ങളില്‍ ഏഴ് ഗോളുകള്‍ നേടിയ ഹാലന്‍ഡ് അതിവേഗ ഫോമിലാണ്. അന്താരാഷ്ട്ര മത്സരങ്ങളില്‍ തുടര്‍ച്ചയായി 14 കളികളില്‍ ഗോള്‍ നേടിയ താരം 54 മത്സരങ്ങളില്‍ നിന്ന് 62 ഗോളുകള്‍ സ്വന്തമാക്കി.
മറുവശത്ത് ഹാരി കെയ്ന്‍ ഗ്രൂപ്പ് ഘട്ടത്തിലും നോക്കൗട്ടിലും നിര്‍ണായക ഗോളുകള്‍ നേടി ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു. ഒരേ കാലഘട്ടത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരെന്ന വിശേഷണം ഇരുവര്‍ക്കുമുണ്ട്. മിയാമിയിലെ ഈ പോരാട്ടത്തില്‍ മികവ് തെളിയിക്കുന്ന താരത്തിന് ലോകത്തിലെ മികച്ച സ്ട്രൈക്കര്‍ എന്ന അവകാശവാദത്തിന് കൂടുതല്‍ കരുത്തേകാനാകും.
നാടകീയത ഒഴിവാക്കി മുന്നേറാന്‍ അര്‍ജന്റീന
കേപ് വെര്‍ദെയെയും ഈജിപ്തിനെയുംതിരെ 3-2 എന്ന ആവേശവിജയങ്ങളിലൂടെ രക്ഷപ്പെട്ട നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന, കാന്‍സസ് സിറ്റിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ സമാധാനപരമായ ഒരു രാത്രി പ്രതീക്ഷിക്കുകയാണ്.
ഈജിപ്തിനെതിരെ 11 മിനിറ്റ് മാത്രം ശേഷിക്കെ 2-0ന് പിന്നിലായിരുന്ന അര്‍ജന്റീന അവസാന നിമിഷങ്ങളിലെ തിരിച്ചുവരവിലൂടെയാണ് രക്ഷപ്പെട്ടത്. പ്രായം കൂടിയ അര്‍ജന്റീനന്‍ പ്രതിരോധത്തെ ഈജിപ്ത് കൗണ്ടര്‍ അറ്റാക്കിലൂടെ നിരന്തരം പരീക്ഷിച്ചു.
വേഗമേറിയ മുന്നേറ്റനിരയുള്ള സ്വിറ്റ്‌സര്‍ലന്‍ഡും അതേ തന്ത്രം ആവര്‍ത്തിക്കാന്‍ ശ്രമിക്കും. എന്നാല്‍ പരിശീലനകേന്ദ്രവും ഗ്രൂപ്പ് മത്സരങ്ങളിലേറെയും കാന്‍സസ് സിറ്റിയിലായതിനാല്‍ അര്‍ജന്റീനയ്ക്ക് സാഹചര്യപരമായ മുന്‍തൂക്കമുണ്ട്.
1954ന് ശേഷം ആദ്യമായി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് സമ്മര്‍ദമില്ലാതെ കളിക്കാനിറങ്ങുമ്പോള്‍, ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയ്ക്ക് കിരീടയാത്ര തുടരാന്‍ പിഴവുകള്‍ക്ക് ഇടമില്ല.
(അലക്‌സാണ്ടര്‍ ഹോഡിന്റെ അല്‍ ജസീറയിലെ ലേഖനത്തോട് കടപ്പാട്)

