കൊച്ചിയില്‍ ആവേശം വിതറി പിക്കിള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഉജ്ജ്വല സമാപനം

Web Desk
3 Min Read

കൊച്ചി: രണ്ട് ദിവസമായി എളംകുളം ചിലവനൂരിലെ റാലി ലാബ്സില്‍ നടന്നു വന്ന ‘ക്വീന്‍ ഓഫ് അറേബ്യന്‍ സീ’ പിക്കിള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ സമാപനം. പിക്ക്‌ലേഴ്‌സ് ഹബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കായിക മാമാങ്കം കൊച്ചിയുടെ കായിക ഭൂപടത്തില്‍ പിക്കിള്‍ ബോള്‍ എന്ന വിനോദത്തിന് വലിയ സ്വീകാര്യത ഉറപ്പാക്കിക്കൊണ്ടാണ് തിരശ്ശീല വീണത്.

city exchange

ദേശീയ നിലവാരമുള്ള താരങ്ങള്‍ മാറ്റുരച്ച വാശിയേറിയ ഫൈനല്‍ മത്സരങ്ങള്‍ കാണികള്‍ക്ക് പുതിയൊരു അനുഭവമായി മാറി. അത്യാധുനികമായ സിന്തറ്റിക് കോര്‍ട്ടുകളില്‍ നടന്ന പോരാട്ടങ്ങള്‍ കൊച്ചിയിലെ സ്‌പോര്‍ട്‌സ് കള്‍ച്ചറിന് പുതിയൊരു ദിശാബോധമാണ് നല്‍കിയത്. വിവിധ വിഭാഗങ്ങളില്‍ നടന്ന വാശിയേറിയ പോരാട്ടങ്ങളില്‍ മികച്ച പ്രകടനമാണ് മത്സരാര്‍ഥികള്‍ കാഴ്ചവച്ചത്.

ഓപ്പണ്‍ സിംഗിള്‍സ് വിഭാഗത്തില്‍ ബംഗളൂരുവില്‍ നിന്നുള്ള കുനാല്‍ മാത്യൂസ് ജേതാവായപ്പോള്‍ മധുര സ്വദേശി ഹരി രാജന്‍ റണ്ണറപ്പായി. ഓപ്പണ്‍ ഡബിള്‍സില്‍ ബംഗളൂരുവിന്റെ കുനാല്‍ മാത്യൂസ്, കൃഷ്ണ കുമാര്‍ സഖ്യം കിരീടം ചൂടി.

വുമണ്‍സ് സിംഗിള്‍സില്‍ ബംഗളൂരുവില്‍ നിന്നുള്ള ഭവ്യ വിജയിയായി, കൊച്ചി സ്വദേശി ശ്രീജന താപ്പ രണ്ടാം സ്ഥാനം നേടി. വുമണ്‍സ് ഡബിള്‍സില്‍ ഭവ്യയും റെബേക്കയും (ബംഗളൂരു) ഒന്നാം സ്ഥാനവും തൃശൂരില്‍ നിന്നുള്ള അനുവും ശ്രീജയും രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

- Advertisement -
Ad image

മിക്‌സഡ് ഡബിള്‍സില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ഹരി- മഹേശ്വരി ടീം ജേതാക്കളായി. തിരുനെല്‍വേലി സ്വദേശികളായ കാര്‍ത്തിക് ഇളങ്കോ, തൃശൂര്‍ നിന്നുള്ള പ്രസിത എന്നിവര്‍ റണ്ണറപ്പായി. ബിഗിനര്‍ ഡബിള്‍സ് വിഭാഗത്തില്‍ ചേര്‍ത്തലയില്‍ നിന്നുള്ള ശിവന്‍ സന്തോഷും സച്ചിന്‍ സുരേഷും വിജയികളായപ്പോള്‍ ഗ്ലേഡിലെ ജെസിലും ഗോകുലും റണ്ണറപ്പായി.

ഇന്റര്‍മീഡിയറ്റ് ഡബിള്‍സില്‍ മധുരയില്‍ നിന്നുള്ള ഹരി രാജന്‍- വിവേകാനന്ദന്‍ ടീം വിജയികളായി. കൊച്ചിയില്‍ നിന്നുള്ള ഹാരി ടോജോ, ബിലു ബാബു എന്നിവര്‍ രണ്ടാം സ്ഥാനം നേടി. 35 പ്ലസ് സിംഗിള്‍സില്‍ തൃശ്ശൂരില്‍ നിന്നുള്ള സനീഷ് കാര്യത്ത് വിജയിയായി. വിനീത് ആര്‍ നായര്‍ റണ്ണറപ്പായി. 35 പ്ലസ് ഡബിള്‍സില്‍ കോഴിക്കോട് സ്വദേശികളായ ഫിറോസ് തെക്കത്തും അര്‍ജുന്‍ കൃഷ്ണനും കിരീടം നേടി.

ഓപ്പണ്‍ ഡബിള്‍സ് റണ്ണറപ്പുകളായി ചേര്‍ത്തലയില്‍ നിന്നുള്ള അക്ഷയ് സുരേഷും തിരുവനന്തപുരത്തു നിന്നുള്ള വിനീത് ആര്‍ നായരും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ 35 പ്ലസ് ഡബിള്‍സ് വിഭാഗത്തില്‍ തൃശൂരില്‍ നിന്നുള്ള സന്ദേഷ് കാര്യദും ജിതിന്‍ രഞ്ജിത്തും റണ്ണറപ്പുകളായി. 50 പ്ലസ് ഡബിള്‍സില്‍ ഭൂഷണ്‍ അകുട്ട് (മുംബൈ), ഡാനിയല്‍ ഡേവിസ് (തൃശൂര്‍) ടീം വിജയികളായി.

ചെന്നൈയില്‍ നിന്നുള്ള ടോണി ചാക്കോ, ഈശ്വരന്‍ അണ്ണാമലൈ എന്നിവരാണ് റണ്ണറപ്പായത്. 60 പ്ലസ് സിംഗിള്‍സ് വിഭാഗത്തില്‍ മുംബൈയില്‍ നിന്നുള്ള ഭൂഷണ്‍ അകുട്ട് വിജയിച്ചപ്പോള്‍ മുംബൈയുടെ തന്നെ ടോണി ചാക്കോ രണ്ടാം സ്ഥാനം നേടി.

വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തതോടെ രണ്ടു ദിവസം നീണ്ടുനിന്ന കായിക ആഘോഷത്തിന് സമാപനമായി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായ ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകരായ പിക്ക്‌ലേഴ്‌സ് ഹബ്ബ് അറിയിച്ചു.

പ്രായഭേദമന്യേയുള്ള പങ്കാളിത്തമായിരുന്നു ടൂര്‍ണമെന്റിന്റെ ഏറ്റവും വലിയ പ്രത്യേകത. 50 വയസ്സിന് മുകളിലുള്ളവര്‍ക്കായി നടത്തിയ മത്സരങ്ങളിലും കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക സെഷനുകളിലും വലിയ ജനപങ്കാളിത്തം ദൃശ്യമായി. ശാരീരികക്ഷമതയ്ക്കും ഹൃദയാരോഗ്യത്തിനും പിക്കിള്‍ ബോള്‍ എത്രത്തോളം ഗുണകരമാണെന്ന് തെളിയിക്കുന്നതായിരുന്നു മുതിര്‍ന്നവരുടെ സജീവമായ ഇടപെടലുകള്‍.

കൂടാതെ, ടൂര്‍ണമെന്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച പരിശീലന സെഷനുകളിലൂടെ നിരവധി കുട്ടികളും യുവാക്കളും ഈ കായിക ഇനത്തിലേക്ക് പുതുതായി കടന്നുവന്നു. ഇത് കൊച്ചിയില്‍ പിക്കിള്‍ ബോളിന്റെ വളര്‍ച്ചയ്ക്ക് വലിയ കരുത്തുപകരും.

ബാഡ്മിന്റണ്‍, ടെന്നീസ്, ടേബിള്‍ ടെന്നീസ് എന്നിവയുടെ ആവേശം ഉള്‍ക്കൊള്ളുന്ന പിക്കിള്‍ ബോള്‍ കൊച്ചിയിലെ ലൈഫ്‌സ്‌റ്റൈല്‍ സ്‌പോര്‍ട്‌സ് രംഗത്ത് പുതിയൊരു വിപ്ലവത്തിന് തുടക്കമിട്ടിരിക്കുകയാണ്. മാനസികാരോഗ്യംമെച്ചപ്പെടുത്തുന്നതിനും പുതിയ സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും ഈ ടൂര്‍ണമെന്റ് മികച്ചൊരു വേദിയായി മാറി. കൊച്ചിയില്‍ പിക്കിള്‍ ബോളിന് ലഭിച്ച ഈ വലിയ സ്വീകാര്യത വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വലിയ ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കാന്‍ പ്രോത്സാഹനമാണെന്ന് സംഘാടകരായ പിക്ക്‌ലേഴ്‌സ് ഹബ്ബ് ഭാരവാഹികള്‍ വ്യക്തമാക്കി.

TAGGED:
Share This Article
Leave a Comment
error: Content is protected !!