സൗരവ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയില്‍

Web Desk
1 Min Read

കൊച്ചി: ഐ ലീഗ് താരം സൗരവ് ഇനി കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്കായി കളിക്കും. സൗരവുമായി വെളിപ്പെടുത്താത്ത തുകയ്ക്ക് മള്‍ട്ടി കരാര്‍ ഒപ്പിട്ടതായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പ്രഖ്യാപിച്ചു. ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ് സിയില്‍ നിന്നാണ് ഈ യുവ വിംഗര്‍ കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 21കാരനായ താരം 2025 വരെ ക്ലബ്ബില്‍ തുടരും.

city exchange

റെയിന്‍ബോ എഫ് സിയിലൂടെയാണ് സൗരവ് തന്റെ പ്രൊഫഷണല്‍ കരിയര്‍ തുടങ്ങിയത്. എ ടി കെയുടെ റിസര്‍വ് ടീമില്‍ ചെറിയ കാലം കളിച്ച ശേഷം 2020ല്‍ ചര്‍ച്ചില്‍ ബ്രദേഴ്സില്‍ ചേര്‍ന്നു. ഗതിവേഗമുള്ള ഊര്‍ജസ്വലനായ ഈ മിഡ് ഫീല്‍ഡര്‍ കഴിഞ്ഞ ഐ ലീഗ് സീസണില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനൊപ്പം പ്രതീക്ഷ പകരുന്ന നിരവധി പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇക്കാലയളവില്‍ ക്ലബ്ബിനുവേണ്ടി 14 മത്സരങ്ങളാണ് സൗരവ് കളിച്ചത്. ചര്‍ച്ചില്‍ ബ്രദേഴ്സിന്റെ സ്ട്രൈക്കിങ് നിരയുടെ പ്രധാന ഭാഗമായി വളര്‍ന്ന സൗരവ് കഴിഞ്ഞ സീസണില്‍ ഒരു ഗോളും രണ്ട് അസിസ്റ്റുകളുമാണ് നേടിയത്.

കേരള ബ്ലാസ്റ്റേഴ്‌സിനോടൊപ്പം ചേര്‍ന്ന സൗരവിനെ അഭിനന്ദിക്കുന്നതായി സമ്മര്‍ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ സൈനിങിനെ കുറിച്ച് സംസാരിക്കവേ കെ ബി എഫ് സി സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് തന്റെ പുതിയ ക്ലബ്ബുമായി കരാര്‍ ഒപ്പിട്ട ശേഷം സൗരവ് പറഞ്ഞു.

- Advertisement -
Ad image

കഴിഞ്ഞ ആഴ്ച ബ്രൈസ് മിറാന്‍ഡയെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിരുന്നു. സൗരവിന്റെ കൂടി വരവ് ബ്ലാസ്റ്റേഴ്സിന്റെ ആക്രമണ ഘടകത്തിന് കൂടുതല്‍ കരുത്ത് പകരും.

Share This Article
Leave a Comment
error: Content is protected !!